Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 ലക്ഷം രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമിൽ എസി ഇല്ലെന്ന് പറഞ്ഞ് ഫുൾ ക്രൂനെ പോസ്റ്റാ‌ക്കിയ വ്യക്തിത്വമില്ലാത്ത വ്യക്തിയാണ് റിമ: നിലപാട് കടുപ്പിച്ച് സംവിധായകൻ

എവിടെയോ കിടന്ന ക്യാരവാ൯ ലൊക്കേഷനിൽ വരുത്തിച്ചു ആ വാശിക്കാരി, ഞങ്ങൾ കടക്കാരുമായി: സംവിധായകൻ പറയുന്നു

10 ലക്ഷം രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമിൽ എസി ഇല്ലെന്ന് പറഞ്ഞ് ഫുൾ ക്രൂനെ പോസ്റ്റാ‌ക്കിയ വ്യക്തിത്വമില്ലാത്ത വ്യക്തിയാണ് റിമ: നിലപാട് കടുപ്പിച്ച് സംവിധായകൻ
, ശനി, 20 ജനുവരി 2018 (08:58 IST)
മെയ്ക്കപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ നടി റിമ കല്ലിങ്കല്‍ ക്രൂവിനെ മുഴുവൻ പോസ്റ്റാക്കി നിർത്തിയെന്ന വാദം ഉറപ്പിച്ച് പറഞ്ഞ് പരസ്യചിത്ര സംവിധായകന്‍ കൃഷ്ണജിത്ത് എസ് വിജയന്‍. എസി ഇല്ലെന്ന കാരണത്താൽ 10.30 തുടങ്ങേണ്ട ഷൂട്ടിംഗ് വൈകിട്ട് 5 മണിക്കാണ് ആരംഭിച്ചതെന്ന കൃഷ്ണജിത്തിന്റെ ഫെയ്‌സ്ബുക്ക് കമന്റ് ചര്‍ച്ചയായതിന് പിന്നാലെ ആരോപണത്തില്‍ വ്യക്തത വരുത്തി സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്.  തന്റെ ഫെയ്‌സ്ബുക്ക് പേജില്‍കൂടി തന്നെയാണ് കൃഷ്ണജിത്ത് പുതിയ കുറിപ്പും പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
കൃഷ്ണജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഇത് വലിയ വർത്തയാകുമെന്നോ ഇതൊരു വലിയ കോണ്ട്രാവേർസി ആകുമെന്നോ കരുതിയില്ല ശ്രീ അനിൽ നെടുമങ്ങാടിന്റെ പോസ്റ്റിൽ കമന്റ് ചെയ്തത്. പക്ഷെ പറയാനുള്ള പരമമായ സത്യം ലോകം അറിഞ്ഞതിൽ സന്തോഷിക്കുന്നു.ഒരു കംമെന്റില് ഞാൻ പോസ്റ്റ് ചെയ്ത അപൂർണമായ വാക്യങ്ങളെ വളച്ചൊടിക്കാതിരിക്കാൻ മാത്രം ആണ് എങ്ങനെ ഒരു പോസ്റ്റ് . 
 
ഞാൻ ഒരു പുരുഷ മേധാവിത്വമുള്ള ആളല്ല അത് ആദ്യം തന്നെ പറയട്ടെ റിമ പറയുന്ന സമത്വം അവരുടെ പ്രോഫഷനിൽ ഉള്ള സ്ത്രീകൾക്ക് വേണ്ടിയാണെങ്കിൽ അത് തികച്ചും കപടതയാണ്. കാരണം ലൊക്കേഷനിൽ അവർക്കു പ്രിയപ്പെട്ട നടിമാർ മാത്രമാണോ സ്ത്രീകളായി ഉള്ളത്. മേക് അപ്പ് വുമൺ മുതൽ കോസ്റ്റുംസ് ,അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങി എല്ലാ മേഖലയിലും സ്ത്രീകൾ ഉണ്ട്. അവരെ ഞങ്ങളെ പോലെ തന്നെ ഏഴാംകൂലികളായി തന്നെയാണ് കാണുന്നത്,എന്തുകൊണ്ട് അവർക്കു വേണ്ടി വാദിക്കുന്നില്ല ?ഇവിടെ സ്ത്രീയും പുരുഷനും വേറെയല്ല ഒന്ന് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. രണ്ടുകൂട്ടരും ഒരു പോലെ തെറ്റ് ചെയ്യുന്ന ഈ സമൂഹത്തിൽ ഒരു കൂട്ടരെ മൊത്തത്തിൽ ആക്ഷേപിക്കുന്നതും ശരിയല്ല. 
 
ഞാൻ എന്റെ പ്രൊഫഷനിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ( ആണുങ്ങളിൽ നിന്നും പെണ്ണുങ്ങളിൽ നിന്നുമുണ്ട് ) പിന്നെ ഇപ്പോൾ പറയുന്നത് റിമ സഹപ്രവർത്തകരോട് ആണ് പെൺ ഭേദമില്ലാതെ പെരുമാറിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഞങ്ങൾക്കുണ്ടാകില്ലായിരുന്നു. ഒരു കലാകാര൯/കലാകാരി ആദ്യ൦ മനസ്സിലാക്കേണ്ടത് മറ്റൊരു കലാകാരനെയോ/കലാകാരിയെയോ ആണ്. എനിക്കു വന്നൊരു ദുരനുഭവ൦ ഇവിടെ കുറിക്കട്ടെ.
 
wcc യുടെ തലപ്പത്തിരിക്കുന്ന റീമയെ വച്ച് ഈയിടെ ഞാനൊരു ആഡ്ഫിലി൦ ചെയ്യുകയുണ്ടായി. 10 ലക്ഷ൦ രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമില് A/C ഇല്ലാ എന്ന പേരില് ഷൂട്ട് വൈകുന്നേര൦ 6 മണിക്ക് തുടങ്ങേണ്ട അവസ്ഥ വരെയുണ്ടാക്കിയ വ്യക്തിത്വ൦ ഇല്ലാത്ത വ്യക്തിയാണ് ഈ പ്രസ്ഥാനമൊക്കെ നയിക്കുന്നത്. ഇതു വായിക്കുന്നവ൪ക്ക് മറ്റൊരു സ൦ശയമുണ്ടാകാ൦ രാവിലെ മുതല് മേക്കപ്പ് റൂമില് A/C ഇല്ലാ എന്ന് ശഠിച്ച് വ൪ക്ക് ചെയ്യാതിരുന്ന നടി എങ്ങനെ 5 മണിക്ക് ഷൂട്ടില് സഹകരിച്ചു എന്ന്. എവിടെയോ കിടന്ന ക്യാരവാ൯ ഞങ്ങളെക്കൊണ്ട് 5മണിക്ക് ലൊക്കേഷനില് വരുത്തിച്ചു ആ വാശിക്കാരി.
 
അവിടെ ഒരു ദിവസത്തെ ഷൂട്ടിനായി കരാറു ചെയ്യപ്പെട്ട ഞാനു൦ എന്റെ പാർട്ണർ അജയ് പി പോൾ ഉം ആ ഒരൊറ്റ ദിവസ൦ കൊണ്ട് കടക്കാരായി. ഞങ്ങള്ക്കായി മാറ്റി വച്ച പ്രതിഫലത്തിന് മുകളിലായി ഞങ്ങളുടെ personal ആയിട്ടുള്ള പണ൦ കൂടി കട൦ തീ൪ക്കാ൯ വിനിയോഗിച്ചു. ഒറ്റ വാക്കില് പറഞ്ഞാല് പ്രതിഫലവു൦ കിട്ടിയില്ല കൈ നഷ്ടവു൦ വന്നു.ഇങ്ങനെയുള്ള സഹപ്രവ൪ത്തകരോട് കരുണയില്ലാത്ത ഇവരുടെയൊക്കെ സമൂഹത്തില് ആളാവാ൯ പറയുന്ന കപടതയാ൪ന്ന പ്രസ്ഥാവനകളോട് എനിക്ക് പുച്ഛമാണ്. 
 
ഞങ്ങൾ ആ സെറ്റിൽ ഉണ്ടായിരുന്നവർക്കെല്ലാം അറിയാം ഒരു സംവിധായകനെന്ന നിലയിൽ മരച്ച മനസ്സുമായി 5 മണി കഴിഞ്ഞു ഷൂട്ട് ചെയ്തു തീർത്ത അവസ്ഥ . ആ പ്രൊഫ്‌ഷൻ തന്നാ ഞാനും തിരഞ്ഞെടുത്തിരിക്കുന്നത്. അവർക്കു ഒരു ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതി ഓൺ ദി സ്പോട്ടിൽ ഞങ്ങൾ പോർട്ടബിൾ എ സി റെഡി ആക്കി കൊടുത്തു അത് പറ്റില്ല എന്ന് പറഞ്ഞായിരുന്നു നിർബന്ധം പിടിച്ചത് ,കൂടാതെ ഷൂട്ട് ചെയ്യുന്ന റൂമിൽ മാത്രം ആണ് എ സി യുള്ളതു ആ റൂമിൽ കാരവാന് വരുന്നത് വരെ ഇരുന്നത് കൊണ്ടാണ് ആര്ട്ട് കാർക്ക് സെറ്റു കമ്പ്ലീറ്റ് ചെയ്യാൻ കഴിയാതായതും ഷൂട്ട് വൈകിയതും.
 
നിങ്ങൾ മനസ്സിലാക്കേണ്ട ഒരു വസ്തുത അടച്ചുറപ്പില്ലാത്തതോ അല്ലെങ്കിൽ ഒരു സ്ത്രീക്ക് സുരക്ഷിതത്വ മില്ലാത്ത അവസ്ഥയോ അല്ല അവിടുണ്ടായിരുന്നത് അവിടെ ഈഗോ വർക്ക് ആകുകയും ഫെമിനിസം തലയ്ക്കു പിടിച്ചിരിക്കുന്ന അവസ്ഥയിൽ കേവലം എ സി ഇല്ലാത്ത ഒരു കാരണം മൂലം ഞങ്ങൾ മനപ്പൂർവം അവർ സ്ത്രീയായതു കൊണ്ട് എ സി കൊടുത്തില്ല എന്നൊക്കെയായിരിക്കും അവർ മനസ്സിലാക്കി വച്ചിരിക്കുന്നത്. (അല്ല സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായതാണ്.) അന്ന് അവരുമായി ഞാൻ വർക്ക് ചെയ്യുന്ന രണ്ടാമത്തെ വർക്ക് ആണ്.ഏകദേശം 4 വർഷത്തിന് മുൻപും അവരുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട് അന്ന് ഇതൊന്നും ഒരു പ്രോബ്ലം അല്ലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓൺ ചെയ്യൂ..'; മെമ്മറി കാർഡിലെ ആ സ്ത്രീശബ്ദത്തിന് പിന്നിൽ ആര്? - നിർണായക നീക്കവുമായി ദി‌ലീപ്