Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുമിച്ചു ജീവിച്ചിരുന്ന ഞങ്ങള്‍ പിരിഞ്ഞു, രണ്ട് പേരും ഇപ്പോള്‍ തിരക്കിലാണ്...! എന്നിട്ടും പ്രശ്‌നം മറ്റുള്ളവര്‍ക്ക്; ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ

ഗോപി സുന്ദറും അഭയയും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു

Abhaya Hiranmayi about relationship with Gopi Sundar
, വ്യാഴം, 28 ഡിസം‌ബര്‍ 2023 (11:44 IST)
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമാണ് ഗായിക അഭയ ഹിരണ്‍മയി. ഇരുവരും പിരിഞ്ഞിട്ട് രണ്ട് വര്‍ഷത്തോളം ആയെങ്കിലും പാപ്പരാസികള്‍ ഇവരെ കുറിച്ച് പലതരം മോശം വാര്‍ത്തകള്‍ അടിച്ചിറക്കുന്നുണ്ട്. അതിനോടെല്ലാം വളരെ ബോള്‍ഡ് ആയി പ്രതികരിക്കുകയാണ് അഭയ ഇപ്പോള്‍. 
 
രണ്ട് പേര്‍ ഒരുമിച്ചു ജീവിച്ചു. അവര്‍ പിരിഞ്ഞു. ഇരുവരും അവരവരുടേതായ രീതിയില്‍ ജീവിക്കുന്നു. അവര്‍ ഇരുവരും തിരക്കിലാണ്. ഇതേ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമില്ല. എന്നാല്‍ അപ്പോഴും പഴയത് കുത്തിപ്പൊക്കി കൊണ്ടുവരുമ്പോള്‍ അവിടെ പ്രശ്‌നമുള്ളത് ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ക്കാണ്. അവരാണ് ഫ്രസ്‌ട്രേറ്റഡ് ആകുന്നതെന്നും അഭയ പറഞ്ഞു. 
 
ഗോപി സുന്ദറും അഭയയും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷമാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആഘോഷത്തിന്റെ ആളാണ്';വിജയകാന്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സംവിധായകന്‍ ഷാജി കൈലാസ്