Webdunia - Bharat's app for daily news and videos

Install App

'ഐശ്വര്യ വീട്ടിലിരുന്ന് മകളെ നോക്കുന്നു, ഞാൻ പുറത്തിറങ്ങി സിനിമ ചെയ്യുന്നു': ഭാര്യയോട് നന്ദി പറഞ്ഞ് അഭിഷേക് ബച്ചൻ

നിഹാരിക കെ എസ്
തിങ്കള്‍, 25 നവം‌ബര്‍ 2024 (14:56 IST)
ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹമോചന വാർത്തകൾക്കിടെ ആരാധകരെ അമ്പരപ്പിച്ച് അഭിഷേക് ബച്ചൻ. ഐശ്വര്യയോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍. ഐശ്വര്യ വീട്ടിലിരുന്ന് മകളെ നോക്കുന്നതു കൊണ്ടാണ് തനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാന്‍ പറ്റുന്നത് എന്നാണ് അഭിഷേക് പറയുന്നത്. 
 
'എന്റെ വീട്ടില്‍ എനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാനുള്ള ഭാഗ്യമുണ്ട്. പക്ഷേ ഐശ്വര്യ വീട്ടില്‍ ആരാധ്യയെ നോക്കി ഇരിക്കുകയാണ്. അതില്‍ എനിക്ക് ഐശ്വര്യയോട് അതിയായ നന്ദിയുണ്ട്. എന്നാല്‍ കുട്ടികള്‍ നമ്മളെ അങ്ങനെയായിരിക്കില്ല കാണുക എന്നാണ് ഞാന്‍ കരുന്നത്. അവര്‍ നമ്മളെ മൂന്നാമത് ഒരാളായല്ല കാണുന്നത്. നമ്മളെ കാണുന്നത് ആദ്യത്തെ വ്യക്തിയായാണ്. 
 
ഞാന്‍ ജനിച്ചതിന് ശേഷം അമ്മ സിനിമ ഉപേക്ഷിച്ചു. ഞങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ വേണ്ടിയായിരുന്നു അത്. അച്ഛന്‍ എപ്പോഴും കൂടെ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ അറിഞ്ഞിട്ടേ ഇല്ല. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്ന അച്ഛനെ ആഴ്ചകളോളം ഞങ്ങള്‍ കാണാറില്ല. ഞങ്ങള്‍ ഉറങ്ങിയതിനു ശേഷമാകും അദ്ദേഹം വീട്ടില്‍ എത്തുക. ഞങ്ങള്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അദ്ദേഹം പോയിരിക്കും. തിരക്കിനിടയിലും ഞങ്ങള്‍ക്കായി സമയം നീക്കിവെക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു', അഭിഷേക് പറയുന്നു.
 
അതേസമയം, വിവാഹമോചന വാർത്തയിൽ ഇരുവരും ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല. അഭിഷേക് നടി നിമ്രത് കൗറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും എത്തിയിരുന്നു. ഇതിലൊന്നും യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments