Publish Date: Mon, 25 Nov 2024 (13:22 IST)
Updated Date: Mon, 25 Nov 2024 (13:25 IST)
പരുത്തിവീരനിലൂടെ അഭിനയം ആരംഭിച്ച കാർത്തി ഇന്ന് മികച്ച വേഷങ്ങൾ ചെയ്ത് തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ്. തനിക്ക് അസൂയ ഉള്ള നടൻ സിദ്ധാർഥ് ആണെന്ന് കാർത്തി തുറന്നു പറയുന്നു. റൊമാൻസ് സിനിമകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും വിജയ് നായകനായ തുള്ളാത്ത മനവും തുള്ളും എന്ന സിനിമ താൻ ഒരുപാട് വട്ടം കണ്ടിട്ടുണ്ടെന്നും പറഞ്ഞ കാർത്തി, അത്തരം സിനിമകൾ തമിഴ് പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് വ്യക്തമാക്കുന്നു.
തുള്ളാത്ത മനം തുള്ളാം പോലെയുള്ള റൊമാൻസ് ചിത്രങ്ങൾ ചെയ്യാൻ ഇപ്പോൾ തമിഴിൽ നിന്നും ആരും വരില്ലെന്നും അത്തരം നടൻമാർ ippOL കുറവാണെന്നും കാർത്തി പറയുന്നു. താനൊക്കെ ഇപ്പോൾ റൊമാൻസ് സിനിമകൾ ചെയ്‌താൽ പ്രേക്ഷകർ ചിലപ്പോൾ മാത്രമേ ആക്സെപ്റ്റ് ചെയ്യൂ എന്നാണ് കാർത്തി പറയുന്നത്. അക്കാര്യത്തിൽ സിദ്ധാർത്ഥിന് അങ്ങനെയല്ലെന്നും കാർത്തി പറയുന്നുണ്ട്.
'ബോയ്സ് പുറത്തിറങ്ങിയിട്ട് 21 വർഷമായി. എന്നാൽ, ഇന്നും അത്തരം സിനിമകൾ ചെയ്യാൻ സിദ്ധാർത്ഥിന് കഴിയും. ഇത്രയും വർഷം കഴിഞ്ഞിട്ടും അതേ ലുക്കിൽ തന്നെയാണ് സിദ്ധാർഥ് ഇപ്പോഴുമുള്ളത്. അക്കാര്യത്തിൽ എനിക്ക് അവനോട് അസൂയ ഉണ്ട്. അവന് ഇപ്പോഴും റൊമാൻസ് പടങ്ങൾ ചെയ്യാം', കാർത്തി പറഞ്ഞു.