Select Your Language

Notifications

webdunia
webdunia
webdunia
webdunia

27 ലക്ഷത്തിന്റെ ബൈക്ക്, വിലകൂടിയ വാച്ചുകൾ; നാഗ ചൈതന്യയ്ക്ക് വേണ്ടി വെറുതെ പണം പാഴാക്കിയെന്ന് സാമന്ത

27 ലക്ഷത്തിന്റെ ബൈക്ക്, വിലകൂടിയ വാച്ചുകൾ; നാഗ ചൈതന്യയ്ക്ക് വേണ്ടി വെറുതെ പണം പാഴാക്കിയെന്ന് സാമന്ത

നിഹാരിക കെ എസ്

, തിങ്കള്‍, 25 നവം‌ബര്‍ 2024 (13:55 IST)
മുന്‍ഭര്‍ത്താവായ നാഗ ചൈതന്യയ്ക്ക് വേണ്ടി താൻ ഒരുപാട് പണം പാഴാക്കി കളഞ്ഞെന്ന് നടി സാമന്ത. സാമന്തയുമായുള്ള വിവാഹമോചനത്തിന് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ് നാഗ ചൈതന്യ. ഇതിനിടെയാണ് സാമന്തയുടെ പ്രസ്താവന.
 
‘സിറ്റാഡല്‍: ഹണി ബണ്ണി’ സീരിസിന്റെ പ്രമോഷനിടെ നടന്‍ വരുണ്‍ ധവാനുമായി താരം റാപ്പിഡ് ഫയറിനിടെ ആയിരുന്നു സാമന്തയുടെ തുറന്നു പറച്ചില്‍. ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി പണം പാഴാക്കി കളഞ്ഞത് എന്തിന് വേണ്ടിയായിരുന്നു എന്നായിരുന്നു ചോദ്യം. തന്റെ മുന്‍ ഭര്‍ത്താവിന് ചെലവേറിയ സമ്മാനങ്ങള്‍ വാങ്ങിയത് എന്നാണ് സാമന്ത മറുപടി പറഞ്ഞത്.
 
എത്ര പണമാണ് ചിലവാക്കിയത് എന്നാണ് ഇത് കേട്ട് ചിരിയോടെ വരുണ്‍ ചോദിച്ചത്. കുറച്ചധികം ചിലവാക്കി എന്നായിരുന്നു താരത്തിന്റെ മറുപടി. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വിവാഹത്തിന് ശേഷം സാമന്ത നാഗചൈതന്യയ്ക്ക് ആഡംബര ബൈക്ക് സമ്മാനിച്ചിരുന്നു. 27 ലക്ഷം ആയിരുന്നു ഇതിന്റെ വില.

ഇത് കൂടാതെ, ഓരോ പിറന്നാളിനും ആനിവേഴ്‌സറിക്കും നടി വേറെയും ഗിഫ്റ്റുകൾ നൽകിയിരുന്നു. വില കൂടിയ വാച്ചുകൾ നടി നാഗ ചൈതന്യയ്ക്ക് സമ്മാനിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് സാമന്തയും ചൈതന്യയും വിവാഹിതരാവുന്നത്. 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ഡിസംബറിലാണ് ശോഭിതയും ചൈതന്യയും വിവാഹിതരാകാന്‍ പോകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

21 വർഷമായി, അന്നും ഇന്നും ആ നടൻ കാണാൻ ഒരുപോലെ: അസൂയ ഉണ്ടെന്ന് കാർത്തി