Publish Date: Fri, 04 May 2018 (17:34 IST)
Updated Date: Fri, 04 May 2018 (17:35 IST)
മമ്മൂട്ടിയുടെ അടുത്ത അവതാരം ഡെറിക് ഏബ്രഹാം ആണ്. പടത്തിന്‍റെ പേര് അബ്രഹാമിന്‍റെ സന്തതികള്‍. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഈ സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണ ഘടകം ഇതിന്‍റെ തിരക്കഥ തന്നെയാണ്. ‘ദി ഗ്രേറ്റ്ഫാദര്‍’ എന്ന മെഗാഹിറ്റ് മമ്മൂട്ടിക്ക് സമ്മാനിച്ച ഹനീഫ് അദേനിയാണ് അബ്രഹാമിന്‍റെ സന്തതികള്‍ എഴുതുന്നത്. അതുകൊണ്ടുതന്നെ ചടുലമായ ആക്ഷന്‍ രംഗങ്ങളും തീവ്രമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് നിശ്ചയം.
ഒരു പൊലീസ് ആക്ഷന്‍ ത്രില്ലറിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നിരിക്കുന്ന സിനിമയില്‍ കനിഹ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, ആന്‍സണ്‍ പോള്‍ എന്നിവര്‍ക്കും മികച്ച വേഷമാണ്.
ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആല്‍ബി ആന്‍റണിയാണ്. ടേക്ക് ഓഫിന്‍റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റര്‍.