Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനപ്രിയനായകനില്ലാത്ത എന്ത് മെഗാഷോ? കിണ്ണം‌കാച്ചിയ മറുപടി!

ദിലീപില്ലാത്ത മെഗാഷോയോ? - ചോദ്യത്തിന് നല്ല കിളി പറത്തിയ ഉത്തരം

ജനപ്രിയനായകനില്ലാത്ത എന്ത് മെഗാഷോ? കിണ്ണം‌കാച്ചിയ മറുപടി!
, വെള്ളി, 4 മെയ് 2018 (12:35 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം താരസംഘടനയാ അമ്മയും മഴവിൽ മനോരമയും ചേർന്ന് നടത്തുന്ന ‘അമ്മ മഴവില്ല്’ എന്ന മെഗാഷോയുടെ റിഹേഴ്സൽ കൊച്ചിയിൽ പുരോഗമിക്കുകയാണ്. താരങ്ങളെല്ലാം പ്രാക്ടീസിലാണ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി സൂപ്പർതാരങ്ങളെല്ലാം ഉണ്ടെങ്കിലും അസാന്നിധ്യം കൊണ്ട് ശ്രദ്ധായനാവുകയാണ് നടൻ ദിലീപ്. 
 
അമ്മ മഴവില്ലിൽ അമ്മയുടെ മകനായ ദിലീപ് ഇല്ലേ എന്നാണ് ദിലീപിന്റെ ഫാൻസ് ചോദിക്കുന്നത്. ജനപ്രിയ നായകനില്ലാതെ എന്ത് പരിപാടി എന്നും ആരാധകർ സോഷ്യൽ മീഡിയ വഴി ചോദിച്ചു കഴിഞ്ഞു. എന്നാൽ, ആരാധകരുടെ ചോദ്യത്തിന് സംഘാടകർ നൽകിയ മറുപടിയാണ് ഞെട്ടിക്കുന്നത്.
 
webdunia
അതിന് ദിലീപ് സംഘടനയുടെ അംഗം അല്ലല്ലോ എന്നാണ് ഇവർ പറയുന്നത്. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്. ഔദ്യോഗികമായി ദിലീപ് അമ്മയിൽ അംഗമല്ലെങ്കിലും താരങ്ങളുമായി ഇപ്പോഴും നല്ല ബന്ധമാണ് പുലർത്തുന്നതെന്നാണ് സൂചന.
 
പക്ഷേ, അമ്മ സംഘടിപ്പിക്കുന്ന  പരിപാടികളിൽ ഒന്നിലും ദിലീപിന് പങ്കെടുക്കാൻ കഴിയില്ല. ദിലീപ് ഇല്ലെങ്കിൽ അതിന്റെ നഷ്ടം അമ്മയ്ക്ക് തന്നെയാണെന്നാണ് ദിലീപ് ഫാൻസിന്റെ വാദം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആയിരം കണ്ണുമായ് വീണ്ടും പാടി നദിയ മൊയ്തുവും മോഹൻലാലും! - നീരാളി ടീസർ