Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിഹസിച്ചവർക്ക് മമ്മൂട്ടിയുടെ കിടിലൻ മറുപടി

‘ആർക്കും ഒരു ശല്യവുമില്ലാതെ എന്റെ സന്തോഷലോകത്ത് ഞാനിതൊക്കെ ആസ്വദിക്കുകയാണ്” - ഡാൻസിനെ പരിഹസിച്ചവർക്ക് മമ്മൂട്ടിയുടെ കിടുക്കാച്ചി മറുപടി

പരിഹസിച്ചവർക്ക് മമ്മൂട്ടിയുടെ കിടിലൻ മറുപടി
, വെള്ളി, 4 മെയ് 2018 (16:22 IST)
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഡാൻസ് അത്ര വശം അല്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എങ്കിലും അദ്ദേഹം തന്നെക്കൊണ്ട് ആകുന്നത് കളിക്കും. ഡാൻസും സിനിമയും രണ്ടാണ്. ഒരു നടന് ഡാൻസ് അറിയണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, സംവിധായകൻ ആവശ്യപ്പെട്ടാൽ തനിക്ക് കഴിയുന്നത് അദ്ദേഹം ചെയ്യാറുണ്ട്. 
 
താരസംഘടനയാ അമ്മയും മഴവിൽ മനോരമയും ചേർന്ന് നടത്തുന്ന ‘അമ്മ മഴവില്ല്’ എന്ന പരുപാടിക്കായി താരങ്ങളെല്ലാം പ്രാക്ടീസിലാണ്. ഇതിനിടയിൽ മമ്മൂട്ടിയുടെ ഡാൻസിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. എന്നാൽ, വളരെ മോശം രീതിയിലാണ് പലരും ഇതിനെ കണ്ടത്. 
 
എന്നാൽ, എന്തിനാണ് ഇങ്ങനെ ഡാൻസ് കളിച്ചു പരിഹസ്യനാകാൻ നടക്കുന്നതെന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്.
 
‘അതേ. അനിയാ എനിക്ക് അറിയാം എനിക്ക് ഡാൻസ് അറിയില്ലെന്ന് , ഞാൻ എന്നെ തന്നെ ട്രോളിയിട്ടുണ്ട് പല അഭിമുഖങ്ങളിലും . പക്ഷെ 67 വയസ്സു കഴിഞ്ഞ ഞാൻ ദേ… ഇങ്ങനെ പിള്ളേരുടെ കൂടെ അവർക്ക് ഒരു തണലായി നിൽക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.. 10 സിനിമ വിജയിച്ചാൽ പോലും എനിക്ക് കിട്ടത്തില്ല . അതൊക്കെ മനസ്സിലാക്കണമെങ്കിൽ നിനക്കും എന്റെ പ്രായമാകണം . ഒന്നു ചിരിക്കാൻ പോലും കഴിയാതെ , ഒന്നെഴുനേറ്റു പ്രാഥമിക കർമ്മങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്‌ഥ വരണം . അന്നേരം നിനക്ക് മനസ്സിലാകും ഈ ലോകത്തിന്റെ ഭംഗി എന്തെന്ന് , ഒന്നെഴുനേറ്റു മുറ്റത്തെ ചെടിക്ക് വെള്ളം നനക്കാൻ കഴിഞ്ഞെങ്കിൽ എന്ന് മനസ്സു കൊതിക്കുന്ന നിമിഷത്തിന്റെ വില, സ്വന്തം പേര ക്കിടാങ്ങളെ മടിയിൽ ഇരുത്തി താലോലിക്കാൻ കൊതിക്കുന്ന ഹൃദയത്തിന്റെ വേദന. ഇന്ന് ദൈവം സഹായിച്ചു എനിക്ക് ഇതെല്ലാം കഴിയുന്നുണ്ടടോ… അത് എന്നിൽ നിന്നും വിധി തട്ടിപ്പറിച്ചെടുക്കും മുൻപ് ഞാനൊന്നു ആസ്വദിച്ചു നടന്നോട്ടെ അനിയാ, മോനെ…. ആർക്കും ഒരു ശല്യവുമില്ലാതെ എന്റെ സന്തോഷ ലോകത്ത്.’ - എന്നായിരുന്നുവത്രേ മമ്മൂട്ടിയുടെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി മുഖ്യശത്രുവല്ല, ആര്‍ എസ് എസിന്‍റെ വോട്ട് വേണം; മാണിയോടുള്ള നിലപാടില്‍ മാറ്റമില്ല: കാനം