ബാലയുടേയും നാലാം ഭാര്യ കോകിലയുടേയും പഴയൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബാലയ്ക്കും ആദ്യ ഭാര്യ അമൃതയ്ക്കുമൊപ്പം ഒരു ചെറിയ പെൺകുട്ടി കൂടി ഉൾപ്പെടുന്നതാണ് ഈ ഫോട്ടോ. ഇതിലെ ചെറിയ കുട്ടി കോകില ആണെന്ന രീതിയിൽ ആയിരുന്നു പ്രചാരണം. 'മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകളോ?' എന്ന രീതിയിലായിരുന്നു ഈ ഫോട്ടോ വ്യാപകമായി പ്രചരിച്ചത്.
എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാലയും ഭാര്യ കോകിലയും. താൻ കരൾ സംബന്ധമായ ശാസ്ത്രക്രിയയെ തുടർന്ന് ചികിത്സയിൽ ആയിരുന്നപ്പോൾ തന്റെ ഫോണിൽ നിന്നും ലീക്കായ ചിത്രമാണ് ഇതെന്നാണ് ബാല പറയുന്നത്. ചിത്രങ്ങൾ ലീക്കാക്കിയത് ആരാണെന്ന് തനിക്ക് അറിയാമെന്നും കുടുംബത്തിൽ കയറി കളിച്ചാൽ വെറുതെ വിടില്ലെന്നും ബാല പറയുന്നു.
'നന്നായി കുടുംബം ജീവിതം കൊണ്ടുപോകുമ്പോൾ എൻറെ കുടുംബം തകർക്കാൻ ശ്രമിക്കുകയാണ്. കോകിലയുടെ മനസ് വേദനിപ്പിക്കുന്നത് ശരിയല്ലാ, എനിക്ക് ജീവിതം തന്നത് കോകിലയാണ്.ട്രൂ ലൗ ആണ് ഞങ്ങളുടേത്. കോകില കരഞ്ഞാൽ ഞാനും കരയും അതാണ് ഞങ്ങളെ ലക്ഷ്യം വയ്ക്കുന്നവരുടെ ലക്ഷ്യം ബാല പറയുന്നു. ...