Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനും ഫോ‌ട്ടോയിടും, കേരളം ഞെ‌ട്ടിപ്പോകുന്ന ഫോ‌ട്ടോ': കലിതുള്ളി ബാല വീണ്ടും

'ഞാനും ഫോ‌ട്ടോയിടും, കേരളം ഞെ‌ട്ടിപ്പോകുന്ന ഫോ‌ട്ടോ': കലിതുള്ളി ബാല വീണ്ടും

നിഹാരിക കെ എസ്

, ശനി, 7 ഡിസം‌ബര്‍ 2024 (11:40 IST)
നാലാം വിവാഹത്തിന് ശേഷം നടൻ ബാലയ്ക്ക് നല്ല കാലമല്ല. പുതിയ വീടും പുതിയ ഭാര്യയുമായി മുന്നോട്ട് പോകുന്നതിനിടെ സോഷ്യൽ മീഡിയയിൽ നടനെതിരെ പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ബാലയും ഭാര്യ കോകിലയും മുൻ ഭാര്യ അമൃത സുരേഷും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നു. ഇത് എഡിറ്റ് ചെയ്ത വ്യാജ ഫോട്ടോ ആണെന്നും അല്ലെന്നും വാദം വന്നു. ഫോട്ടോയിൽ ചെറിയ കുട്ടിയായ കോകിലയെയാണ് കാണുന്നത്. 
 
കോകിലയുമായി ബാലയ്ക്കുള്ള പ്രായ വ്യത്യാസം വളരെ കൂടുതലാണെന്ന് പലരും കമന്റ് ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ബാല. തന്റെ ഫോണിൽ നിന്നും ആരോ ലീക്ക് ചെയ്ത ഫോട്ടോയാണിതെന്നും ഫോട്ടോ മോർഫ് ചെയ്തിട്ടുണ്ടെന്നും ബാല പറയുന്നു. ഫിലിം ഫാക്ടറിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
'ഞാൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ്. പേഴ്സണൽ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്. എന്റെ ഫോണിലുള്ള ഫോട്ടോ. എങ്ങനെയാണിത് പുറത്ത് വന്നതെന്ന് ഇപ്പോൾ എനിക്ക് മനസിലായി. നാല് മാസം ഞാൻ ആശുപത്രിയിലായിരുന്നു. ആ നാല് മാസം മൊബൈൽ എവിടെയായിരുന്നു. എല്ലാവരും കൂട്ടമായുണ്ടായിരുന്നു. ഞാൻ‌ മനസമാധാനത്തോടെ ജീവിക്കുകയാണ്. എനിക്ക് കോകില ദൈവമാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നതിന് കാരണം എന്റെ ഭാര്യയാണ്. ഇത് പ്ലാൻ ചെയ്ത് ചെയ്തതാണെങ്കിൽ ഞാൻ പ്രതികരിക്കും. ആക്ഷനും റിയാക്ഷനും വ്യത്യസ്തമാണ്. ഞാൻ എപ്പോഴും റിയാക്ഷനാണ് ചെയ്തത്.
 
എങ്ങനെ ഈ ഫോട്ടോകൾ പുറത്ത് വന്നു. ആ ഫോട്ടോകളിൽ മോർഫിം​ഗ് എങ്ങനെ ചെയ്തു. അത്രയും കള്ളത്തരം കരുതിക്കൂട്ടി ചെയ്തെങ്കിൽ ഇത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ. ആരെയും ഞാൻ കുറ്റം പറയുന്നില്ല. ഒരു പേരും ഞാൻ പറഞ്ഞിട്ടില്ല. നാല് മാസം ആശുപത്രിയിലായിരുന്നപ്പോൾ എന്റെ ഫോൺ എവിടെയായിരുന്നു. അത് മാത്രമാണ് എന്റെ ചോദ്യം. ഞാനും ഫോ‌ട്ടോയിടും. കേരളം ഞെ‌ട്ടിപ്പോകുന്ന ഫോ‌ട്ടോ ഇതല്ല, വേറെയുമുണ്ട്', ബാല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രീകരണം പോലും തുടങ്ങാതെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പറഞ്ഞ് സൗബിൻ പണം വാങ്ങി: പോലീസ്