Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു', ഭാമയുടെ മറുപടി മറുപടി

actor bhama

കെ ആര്‍ അനൂപ്

, ബുധന്‍, 28 ജൂണ്‍ 2023 (10:14 IST)
ഭാമയുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനൊന്നും കൃത്യമായ മറുപടി ഭാമ നല്‍കിയിരുന്നില്ല. അടുത്തിടെ താരം നിരവധി യാത്രകള്‍ നടത്തിയിരുന്നു അതിന്റെയെല്ലാം ചിത്രങ്ങളില്‍ താരത്തെ ഒറ്റയ്ക്കായിരുന്നു കണ്ടത്. നടി പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റും നടി നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. 
 
 'സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു'-എന്നായിരുന്നു നടിയുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ്. നടി ഇതിന് മറുപടിയും നല്‍കി.
webdunia
 
 ''സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല'' എന്നാണ് ഭാമ കുറിച്ചത്. 2020 ആയിരുന്നു ബിസിനസുകാരനായ അരുണിനെ നടി വിവാഹം ചെയ്തത്. മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷ ചിത്രങ്ങളിലും അരുണിന്റെ ഫോട്ടോകള്‍ നടി പങ്കുവെച്ചില്ല. നടിയുടെ പ്രൈവറ്റ് അക്കൗണ്ടില്‍ നേരത്തെ അരുണിന്റെ പേരും ചേര്‍ത്തിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ പേര് ഇവിടെ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. മകളുടെ ഒന്നാം പിറന്നാളിന് എടുത്ത അരുണിനു ഒപ്പമുള്ള ചിത്രങ്ങളും നടി നീക്കം ചെയ്തു.
 
 താരത്തിന്റെ ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ തുടങ്ങിയോ എന്നാണ് ആരാധകരുടെ സംശയം. കൃത്യമായ മറുപടി ഭാമയും നല്‍കിയിട്ടില്ല.. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിന്റ്ഡ് സാരിയില്‍ സുരഭി ലക്ഷ്മി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം