Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷ് വിവാഹിതനാകുന്നു; വധു നടി മൃണാൾ താക്കൂറോ?

ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്

Mrunal Thakur, Dhanush
തമിഴ് നടൻ ധനുഷും ബോളിവുഡ് നടി മൃണാൾ ഠാക്കൂറും വിവാഹിതരാകുന്നുവെന്ന് സൂചന. ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേയിലായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ട്. ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ നേരത്തെ ഉയർന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ധനുഷും മൃണാളും ഇതുവരെ വിവാഹവാർത്തകളോട് പ്രതികരിച്ചിട്ടില്ല.
 
ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്. അജയ് ദേവ്ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രണയാഭ്യൂഹം തുടങ്ങിയത്. 
 
മൃണാളിന്റെ പിറന്നാളാഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്സസ് പാർട്ടിയിലും മൃണാൾ അതിഥിയായി എത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിന് കാലിടറിയോ? തോൽവിയിൽ ബറോസിനേയും കടത്തിവെട്ടി വൃഷഭ; കണക്കുകൾ പുറത്ത്