Publish Date: Mon, 24 Jul 2023 (09:04 IST)
Updated Date: Mon, 24 Jul 2023 (09:08 IST)
മോഹന്‍ലാല്‍ സിനിമ തിരക്കുകളിലേക്ക്. നടന്റെ പാന്‍-ഇന്ത്യ ദ്വിഭാഷാചിത്രം 'വൃഷഭ'ചിത്രീകരണം ആരംഭിച്ചു. തെലുഗുവിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. അടുത്തവര്‍ഷം പ്രദര്‍ശനത്തിന് എത്തിക്കാനുള്ള തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. 200 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് വിവരം.
റോഷന്‍ മേക്ക, ഷനായ കപുര്‍, സഹ്റ എസ്. ഖാന്‍ തുടങ്ങിയവരാണ് നന്ദകിഷോര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
വൈകാരികതകൊണ്ടും വി.എഫ്.എക്‌സ്.കൊണ്ടും മികച്ച ദൃശ്യാനുഭവമാകും സിനിമ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക.ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.