Select Your Language

Notifications

webdunia
webdunia
webdunia
webdunia

70.83 കോടി വില വരുന്ന ആഡംബര ബംഗ്ലാവ് സ്വന്തമാക്കി നടന്‍ ജോണ്‍ എബ്രഹാം

Actor John Abraham  luxury bungalow John Abraham owns a luxury bungalow

കെ ആര്‍ അനൂപ്

, ബുധന്‍, 3 ജനുവരി 2024 (10:31 IST)
ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ എന്നപോലെ അവരുടെ ജീവിതത്തിലെ കാര്യങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. നടന്‍ ജോണ്‍ എബ്രഹാം മുംബൈയിലെ ഖാര്‍ ഏരിയയില്‍ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞു.5,416 ചതുരശ്ര അടിയുള്ള ഈ ആഡംബര ബംഗ്ലാവിന്റെ വില 70.83 കോടി രൂപ വരും.
 
അമേരിക്കയില്‍ താമസിക്കുന്ന പ്രവീണ്‍ നത്തലാല്‍ ഷായുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 372 നിര്‍മല്‍ ഭവന്‍ എന്ന ആഡംബര ബംഗ്ലാവ് ഇനി ജോണ്‍ എബ്രഹാമിന് സ്വന്തം. വില്‍പ്പന കരാറില്‍ നടന്‍ ഡിസംബര്‍ 27ന് ഒപ്പിട്ടു എന്നാണ് വിവരം. സ്റ്റാമ്പ് ഡ്യൂട്ടിക്കായി മാത്രം 4.24 കോടി രൂപ നല്‍കുകയും ചെയ്തു.
 
മുംബൈയിലെ തന്നെ ഏറ്റവും തിരക്കേറിയ ലിങ്കിംഗ് റോഡിലാണ് നടന്റെ പുതിയ ബംഗ്ലാവ്.മുബൈയിലെ എഡ്യൂ ഹബ്ബ് എന്ന നിലയിലും പ്രശസ്തമാണ് ഇവിടം.ALSO READ: ഇഡ്ഡലി/ദോശ രാവിലെ എത്രയെണ്ണം കഴിക്കാം?
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കോമ്പോ ഇതാദ്യം! ആസിഫ് അമല,ഷറഫു ടീമിന്റെ 'ലെവല്‍ ക്രോസ്'; വരുന്നത് ത്രില്ലര്‍ പടം!