Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഈ കോമ്പോ ഇതാദ്യം! ആസിഫ് അമല,ഷറഫു ടീമിന്റെ 'ലെവല്‍ ക്രോസ്'; വരുന്നത് ത്രില്ലര്‍ പടം!

Ramesh Ppillai Abhishek Films  Level Cross Movie  asifali amalapaul sharaf_u_dheen

കെ ആര്‍ അനൂപ്

, ബുധന്‍, 3 ജനുവരി 2024 (09:18 IST)
കൂമന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രത്തിന് ലെവല്‍ ക്രോസ് എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.മോളിവുഡ് കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയായ റാമിന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ പ്രദര്‍ശനത്തിന് എത്തുന്ന ആദ്യത്തെ മലയാള സിനിമ കൂടിയായി ഇത് മാറും.
 
ജിത്തു ജോസഫിന്റെ അസിസ്റ്റന്റ് ആയ അര്‍ഫാസ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവല്‍ ക്രോസ്. ആസിഫ് അലിയെ കൂടാതെ ഷറഫുദ്ദീനും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാകും സിനിമയെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.
 
ആസിഫ് അലിയെ ഇതുവരെ കാണാത്ത രൂപത്തിലാണ് ലെവല്‍ ക്രോസില്‍ നടന്‍ പ്രത്യക്ഷപ്പെടുന്നത്.ടുണീഷ്യയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണിത്. കഥയും തിരക്കഥയും സംവിധായകനായ അര്‍ഫാസ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. താരനിരയില്‍ എന്നപോലെ ടെക്‌നിക്കല്‍ ടീമിലും മികച്ച ഒരു നിര തന്നെ അണിനിരത്തിയിട്ടുണ്ട്.
 
സീതാരാമം എന്ന സിനിമയിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. ഛായഗ്രഹണം അപ്പു പ്രഭാകര്‍.ജെല്ലിക്കെട്ട് ചുരുളി,നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് എഡിറ്ററായി ടീമിനപ്പമുണ്ട്. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്‌റ ജീത്തു. മേക്കപ്പ് റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രേം നവാസ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ 'തോല്‍വി എഫ്‌സി' ഒ.ടി.ടി റിലീസായി,ആമസോണ്‍ പ്രൈം വീഡിയോയില്‍ സിനിമ കാണാം