Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകൻ കട്ട് വിളിച്ചിട്ടും നിർത്താതെ ചുംബിച്ചു, നായിക എന്നെ തള്ളിമാറ്റി: കലൈയരസൻ

Actor kalaisarasan about his shooting experience

നിഹാരിക കെ.എസ്

, ബുധന്‍, 15 ജനുവരി 2025 (13:37 IST)
സംവിധായകൻ കട്ട് പറഞ്ഞിട്ടും നിർത്താതെ ചുംബിച്ചു കൊണ്ടിരുന്ന നടൻമാരെ കുറിച്ച് ചില നടിമാർ തുറന്നു പറഞ്ഞിട്ടുണ്ട്. നടിമാരുടെ ദുരനുഭവങ്ങൾ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടെ നടൻ കലൈയരസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നായികയുമായി റൊമാൻസ് ചെയ്യുന്നതിനിടെ സംവിധായകൻ കട്ട് വിളിച്ചത് താൻ കേട്ടില്ലെന്നും ഒടുവിൽ നായിക തന്നെ തള്ളി മാറ്റുകയായിരുന്നു എന്നുമാണ് കലൈയരസൻ പറഞ്ഞത്.
 
ജീവിതത്തിൽ ഏറ്റവും നാണംകെട്ടതെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷൂട്ടിങ് സെറ്റിൽ നിന്നുണ്ടായ അനുഭവമാണ് കലൈയരസരൻ പങ്കുവച്ചത്. 'ഒരു സിനിമയിൽ ഞാൻ റൊമാൻസ് ചെയ്യുകയായിരുന്നു. ഹീറോയിനെ കിസ് ചെയ്യുന്ന സീനാണ് എടുത്തുകൊണ്ടിരിക്കുന്നത്. സീൻ ഷൂട്ട് ചെയ്യുന്നതിനിടെ സംവിധായകൻ കട്ട് പറഞ്ഞു. പക്ഷെ ഞാൻ അത് കേട്ടില്ല. വെള്ളം വീഴുന്ന പശ്ചാത്തലത്തിലായിരുന്നു സീനിന്റെ ഷൂട്ട്. അതുകൊണ്ട് തന്നെ കട്ട് വിളിച്ചത് കേട്ടില്ല. 
 
അതുകൊണ്ട് തന്നെ ഞാൻ നിർത്താതെ ചുംബിച്ചുകൊണ്ടിരുന്നു. അവസാനം നായിക എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു കട്ട് വിളിച്ചു സംവിധായകനെന്ന്. പിന്നീട് ഞങ്ങൾ കോമൺ ഫ്രണ്ടിന് അടുത്ത് വെച്ച് കണ്ടപ്പോൾ പറഞ്ഞു കട്ട് വിളിച്ചശേഷം ഏറ്റവും നന്നായി അഭിനയിക്കുന്നത് കലൈയാണെന്ന്. പിന്നീട് ഞാൻ സംഭവം എന്താണെന്നും കട്ട് വിളിച്ചത് കേട്ടില്ലെന്നുമെല്ലാം ഹീറോയിന് വിശദീകരിച്ച് കൊടുത്ത് സോറിയും പറഞ്ഞു” എന്നാണ് കലൈയരസൻ പറഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാർക്കോ നോർത്ത് ഇന്ത്യയിൽ ചരിത്രം സൃഷ്ടിക്കും! എങ്ങും ഉണ്ണി മുകുന്ദൻ തന്നെ ചർച്ചാ വിഷയം; ഗുജറാത്തിൽ നിന്നും എലിസബത്ത്