Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ 'റോളക്‌സ്' ആവാനുള്ള കാരണം ? നടൻ അനിയനോട് പറഞ്ഞത്, വെളിപ്പെടുത്തലുമായി കാർത്തി

Suriya Karthi Vikram Vikram movie Kamal Hassan Lokesh kanakaraj Rolex Rolex character Suriya in Rolex surya's Rolex movie

കെ ആര്‍ അനൂപ്

, ശനി, 4 നവം‌ബര്‍ 2023 (08:54 IST)
വിക്രം ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷം സിനിമ പ്രേമികളെ ആവേശത്തിൽ ആക്കിയിരുന്നു.റോളക്‌സ് എന്ന കഥാപാത്രത്തിലേക്ക് സൂര്യ എത്തിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സഹോദരനുമായ കാർത്തി.
 
ഈ കഥാപാത്രം തെരഞ്ഞെടുക്കാൻ എന്താണ് കാരണമെന്ന ചോദ്യത്തിന് തനിക്ക് ലഭിച്ച മറുപടിയാണ് കാർത്തി പങ്കുവെച്ചത്.
 
റോളക്‌സ് പോലൊരു വേഷം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.  ആ കഥാപാത്രത്തിന് മറ്റൊരു ഷെയ്ഡുണ്ടെന്നും സൂര്യ പറഞ്ഞു.  മാത്രമല്ല കമൽഹാസൻ സാറിനോടുള്ള സ്‌നേഹവും  'റോളക്‌സ് '  ഏറ്റെടുക്കാൻ കാരണമായെന്നും   വളരെ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നെന്നും സൂര്യ തന്നോട് പറഞ്ഞെന്ന് കാർത്തി വെളിപ്പെടുത്തി.
 
കമൽഹാസനൊപ്പം അഭിനയിക്കുക എന്നത് സൂര്യയുടെ ഒരു സ്വപ്നമാണ്. അത് സാധിച്ചതിലുള്ള സന്തോഷമായിരുന്നു വിക്രം പുറത്തിറങ്ങിയപ്പോൾ സൂര്യ പങ്കുവെച്ചത്.
 
രജനികാന്തിനെ നായകനാക്കി പുതിയ ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ലോകേഷ്. ഇത് എൽ സി യു വിൽ വരുന്ന സിനിമയല്ല. അതിനുശേഷം കൈതി 2 , സൂര്യ നായകനായ റോളക്‌സ്, വിക്രം 2 തുടങ്ങിയ ചിത്രങ്ങൾ ഉണ്ടാകും.
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകനായി മോഹൻലാൽ, ബറോസ് എന്നെത്തും? പ്രധാന അപ്ഡേറ്റ്