Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോ' കളക്ഷനില്‍ ഇടിവ്,പതിനഞ്ചാമത്തെ ദിവസം ചിത്രം നേടിയത്

'ലിയോ' കളക്ഷനില്‍ ഇടിവ്,പതിനഞ്ചാമത്തെ ദിവസം ചിത്രം നേടിയത്

കെ ആര്‍ അനൂപ്

, വെള്ളി, 3 നവം‌ബര്‍ 2023 (15:17 IST)
'ലിയോ' ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്തു.
 
രണ്ടാഴ്ചകൊണ്ട് 550 കോടി നേടിയ ലിയോ 600 കോടിയിലേക്ക് അടുക്കുകയാണ്. റിലീസ് ചെയ്ത് പതിനഞ്ചാമത്തെ ദിവസമായ ഇന്നലെ ഇടിവ് രേഖപ്പെടുത്തി.
 തിയേറ്ററുകളില്‍ നിന്ന് 2.90 കോടിയാണ് ഇന്നലെ നേടിയത്.
 
  ചെന്നൈയില്‍ ഫാന്‍സ് ഒണ്‍ലി സക്‌സസ് മീറ്റ് നടത്തിയിരുന്നു. ദീപാവലി വരെ മറ്റ് വലിയ റിലീസുകളൊന്നും തിയറ്ററുകളില്‍ ഇല്ലാത്തതിനാല്‍ ചിത്രം കുറച്ച് ആഴ്ചകള്‍ കൂടി തിയേറ്ററുകളില്‍ ഓടുമെന്ന് വിചാരിക്കുന്നു. നവംബര്‍ 24 ന് നെറ്റ്ഫ്‌ലിക്‌സില്‍ ലിയോ സ്ട്രീമിംഗ് ആരംഭിക്കും.
 
വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, സാന്‍ഡി, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് തുടങ്ങിയ ചിത്രത്തില്‍ ഉണ്ടായിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിപ്പ് അവസാനിച്ചു !ബറോസ് അപ്‌ഡേറ്റ് എത്തി