Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിനും പണി കിട്ടി; നടന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

Prithviraj

നിഹാരിക കെ.എസ്

, ശനി, 5 ഏപ്രില്‍ 2025 (11:30 IST)
‘എമ്പുരാന്‍’ വിവാദങ്ങള്‍ക്ക് പിന്നാലെ നടൻ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ മൂന്ന് സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം എന്നാണ് ഇന്‍കംടാക്‌സ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സിനിമകളില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മ്മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് ചിത്രങ്ങളില്‍ നിന്നും നേടി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 
 
നിര്‍മ്മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇത് സ്വാഭാവിക നടപടിയാണ് എന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിനൊപ്പം കൊമ്പ് കോർക്കാനില്ല, 'ഇഡ്‌ലി കടൈ'യുടെ അപ്‌ഡേറ്റുമായി ധനുഷ്