Webdunia - Bharat's app for daily news and videos

Install App

സെറ്റിൽ നിന്നും വഴക്കിട്ട് വിജയ് പിണങ്ങിപ്പോയി, സൂര്യയെ വിളിക്കാമെന്ന് ശങ്കർ; ഒടുവിൽ ആ ചിത്രത്തിന് സംഭവിച്ചത്

നിഹാരിക കെ എസ്
ബുധന്‍, 13 നവം‌ബര്‍ 2024 (08:50 IST)
വിജയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ പടങ്ങളിൽ ഒന്നാണ് നൻപൻ. സ്ഥിരം ഫോർമാറ്റിൽ നിന്നും അൽപ്പം വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു ഇത്. 3 ഇഡിയറ്റ്സിന്റെ റീമേക് ആണെങ്കിലും അതുവരെ കണ്ടുവന്നിരുന്ന വിജയ് ചിത്രങ്ങളുടെ അടി-ഇടി ഫോർമുല ആയിരുന്നില്ല ചിത്രത്തിന്. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ ചില സംഭവങ്ങൾ വെളിപ്പെടുത്തുകയാണ് നടൻ ശ്രീകാന്ത്. മൂന്ന് കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിച്ചത് ശ്രീകാന്ത് ആയിരുന്നു.
 
'നന്‍പന്‍ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിന്‍ ചെയ്തത് ഞാനാണ്. സെറ്റില്‍ എത്തിയപ്പോള്‍ തന്നെ നേരെ പോയത് ശങ്കര്‍ സാറിനെ കാണാനാണ്. അപ്പോള്‍ അവിടെ നിന്നും വിജയ് സര്‍ ഇറങ്ങിവരുന്നതു കണ്ടു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈന്‍ഡ് ചെയ്യാതെ പോയി.പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കര്‍ സാറും തമ്മില്‍ എന്തോ വഴക്കുണ്ടായെന്ന്. വിജയ് സാറിന്റെ ഹെയര്‍സ്‌റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റില്‍ നിന്നും വിജയ് സര്‍ ഇറങ്ങിപ്പോയി. ശങ്കര്‍ സാറിനും ഒരേ ദേഷ്യം.
 
വിജയ് പോയാല്‍ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കില്‍ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കര്‍ സര്‍ പറഞ്ഞു. പക്ഷേ എന്റെ പേടി ഇതൊന്നുമായിരുന്നില്ല. ആ പടത്തിന് വേണ്ടി വേറെ അഞ്ച് സിനിമകളാണ് ഞാന്‍ വേണ്ടെന്നു വച്ചത്. അതൊക്കെ ക്യാന്‍സല്‍ ചെയ്ത ശേഷമാണ് സെറ്റിലേക്കെത്തുന്നതും. ആ സിനിമ മുടങ്ങിയിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ. പിന്നീട് അതേ കാസ്റ്റില്‍ തന്നെ സിനിമ പൂര്‍ത്തിയാകുകയും ചെയ്തു', എന്നാണ് ശ്രീകാന്ത് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments