Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം ഉയര്‍ത്തി വിജയ്,'ദളപതി 68'ന് നടന്‍ വാങ്ങുന്നത്

Actor Vijay salary actor Vijay renumination actor Vijay income actor Vijay next film salary

കെ ആര്‍ അനൂപ്

, വ്യാഴം, 2 നവം‌ബര്‍ 2023 (10:59 IST)
ലിയോ വന്‍ വിജയമായതിനെ പിന്നാലെ സിനിമയില്‍ അഭിനയിക്കുവാനായി വിജയ് വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 120 കോടി രൂപയാണ് നടന്‍ ചിത്രത്തില്‍ അഭിനയിക്കാനായി വാങ്ങിയത്. 500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ലിയോ ഇപ്പോഴും തിയേറ്ററുകളില്‍ ഉണ്ട്. ഇതോടെ വിജയുടെ താരം മൂല്യം വര്‍ദ്ധിച്ചു. അടുത്ത സിനിമയ്ക്കായി വിജയ് വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയേണ്ടേ ?
 
സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള തന്റെ അടുത്ത ചിത്രം വിജയ് അടുത്തിടെയാണ് പ്രഖ്യാപിച്ചത്.
'ദളപതി 68' എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന സിനിമയ്ക്ക് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. വിജയുടെ പ്രതിഫലം 150 കോടി രൂപയായി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, യോഗി ബാബു, ജയറാം, വിടിവി ഗണേഷ്, അജ്മല്‍ തുടങ്ങിയവരാണ് 'ദളപതി 68'ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷമാക്കാം, 'ജവാന്‍' ഒ.ടി.ടിയില്‍ എത്തി