Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

‘തലയുടെ ആ സ്വഭാവം തീരെ ഇഷ്ടമല്ല’! - അജിത്തിനെതിരെ തുറന്നടിച്ച് വിശാൽ

അജിത്തിന്റെ ആ സ്വഭാവം തീരെ ഇഷ്ടമല്ല! - തലയ്ക്കെതിരെ തുറന്നടിച്ച് വിശാൽ

അജിത്
, തിങ്കള്‍, 30 ഏപ്രില്‍ 2018 (11:33 IST)
തമിഴ് സിനിമ മേഖലയും ആരാധകരും ഏറ്റവും അധികം ബഹുമാനിക്കുന്ന താരം ഏതെന്ന് ചോദിച്ചാൽ രജനികാന്ത്, കമൽ ഹാസൻ എന്നാകും ഉത്തരം. എന്നാൽ, അവർക്ക്ശേഷം ഒരാൾ കൂടിയുണ്ട് തല അജിത്. സഹതാരങ്ങളോടുള്ള അജിത്തിന്റെ വിനയയും ബഹുമാനവും പുതിയ തലമുറ കണ്ട്പഠിക്കേണ്ടത് തന്നെയാണ്. 
 
അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ നടൻ വിശാൽ തല അജിത്തിനെതിരെ തുറന്നടിച്ചിരുന്നു. അജിത്തിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും പ്രധാനപ്പെട്ടൊരു കാര്യം സംസാരിക്കാന്‍ വേണ്ടി വിളിച്ചാല്‍ പോലും അദ്ദേഹത്തിനെ കിട്ടില്ലെന്നും വിശാല്‍ പറഞ്ഞു. അജിത്തിന്റെ ഈ സ്വഭാവം തനിക്ക് തീരെ ഇഷ്ടമില്ലെന്നും വിശാൽ പറഞ്ഞു. തമിഴിലെ പ്രമുഖ മാഗസിനുകളിലൊന്നായ ആനന്ദ വികടന്‍ സംഘടിപ്പിച്ച പത്രസമ്മളനത്തിലാണ് വിശാൽ അജിത്തിനെതിരെ സംസാരിച്ചത്. 
 
തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് വിശാല്‍. സണ്ടക്കോഴി എന്ന ചിത്രത്തിന്റെ വിജയം തമിഴില്‍ വിശാലിന് നിരവധി ആരാധകരെ നേടികൊടുത്തിരുന്നു. അഭിനയത്തിനു പുറമേ തമിഴ് പ്രൊഡ്യൂസേര്‍സ് കൗണ്‍സിലിന്റെ പ്രസിഡണ്ടും കൂടിയാണ് വിശാല്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''തല പോയാലും മാനം കളയാത്ത മലയാളി ഉള്ളടത്തോളം നാം പൊരുതും'' - മമ്മൂട്ടിയുടെ മരയ്ക്കാരുടെ വരവറിയിച്ച് നിര്‍മ്മാതാവ്