കാവ്യയ്ക്കും ദിലീപിനും സന്തോഷരാവ്, പക്ഷേ ആഘോഷിക്കാൻ മീനാക്ഷിയില്ല!

കാവ്യയുടെയും ദിലീപിന്റേയും ജീവിതത്തിലെ എറ്റവും സന്തോഷ നിമിഷം

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (10:47 IST)
കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദിലീപും കാവ്യാ മാധവനും. മീനാക്ഷിക്ക് കൂട്ടായി കുടുംബത്തിലേക്ക് പുതിയൊരാൾ എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. കാവ്യാ മാധവന്റെ കുടുംബ സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
 
അതേസമയം, ദിലീപും കാവ്യ മാധവനും കുഞ്ഞതിഥിയെ കാത്ത് നാളെണ്ണി കഴിയുന്നതിനിടയില്‍ ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ മീനാക്ഷി ഒപ്പമില്ല. എംബിബിഎസ് പഠനത്തിനായി ചെന്നൈയിലേക്ക് പോയിരിക്കുകയാണ് താരപുത്രി.  
 
വിവാഹശേഷം ഫിലിം ഫീൽഡിൽ നിന്നും കാവ്യാ മാധവൻ പൂർണ്ണമായും വിട്ടുനിന്നിരുന്നു. ‘അതെ, കാവ്യ അമ്മയാകാൻ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടേയും കുടുംബാംഗങ്ങൾ'- കാവ്യാ മാധവന്റെ കുടുംബ സുഹൃത്ത് വ്യക്തമാക്കി.
 
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഹാപ്പി ബർത്ത്‌ഡേ മമ്മൂക്ക’; ഇച്ചാക്കയ്ക്ക് ആശംസയുമായി മോഹൻലാലും - ചിത്രങ്ങൾ