മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ദിലീപ്-കാവ്യ. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ സന്തോഷിച്ചു. കാവ്യയുടെ ആദ്യത്തെ നായകനും ദിലീപ് ആയിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിടയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് അടുത്തിടെ സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. ഗുണ്ടല്‍പേട്ടില്‍ വെച്ച് സിനിമയുടെ കുറച്ച് ഭാഗം ചിത്രീകരിച്ചിരുന്നു. മനോഹരമായ പ്രകൃതിഭംഗി തന്നെയായിരുന്നു തങ്ങളെ അവിടേക്ക് ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ പറയുന്നു.
മഞ്ഞ് പെയ്യണ് മരം കുളിരണ് എന്ന ഗാനമൊക്കെ ചിത്രീകരിച്ചത് അവിടെ വെച്ചായിരുന്നു. അധികം ഹോട്ടലുകളൊന്നുമില്ലാത്ത ഗുണ്ടല്‍പേട്ടിലെ താമസമൊക്കെ സംഭവബഹുലമായിരുന്നു. ആ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സെറ്റിനടുത്ത് ഒരു മാരുതി ഓമ്‌നിയില്‍ കുറേ പേരെത്തിയത്. ഇവര്‍ പിശകാവുമെന്ന് ദിലീപ് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവർക്ക് മുന്നിലൂടെ അവസാന ദിവസം കാവ്യ ബൈക്കിൽ പോയപ്പോൾ അവർ കണ്ണ് പൊട്ടുന്ന തെറിയായിരുന്നു പറഞ്ഞത്. നിധീഷിന്റെ ബൈക്കിലായിരുന്നു കാവ്യ പോയത്.
കാവ്യയെ സുരക്ഷിതയായി എത്തിച്ചതിന് ശേഷം വീണ്ടും നിധീഷ് തിരിച്ച് പോകാൻ തുടങ്ങി. പിശക് തോന്നിയ ലാൽ ജോസ് കാര്യം തിരക്കി. കാര്യമറിഞ്ഞപ്പോൾ അവസാനത്തെ ദിവസമാണെന്നും പാട്ടിന് വേണ്ട രംഗങ്ങൾ കിട്ടിയില്ലെന്നും ലാൽ ജോസ് നിധീഷിനോട് പറഞ്ഞു.
പക്ഷേ, ഇതിനുശേഷവും അവർ അസഭ്യം തുടർന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും വന്ന ആൾക്കാർ ആയിരുന്നു. ഷൂട്ടിംഗ് കഴിയാൻ കാത്തിരുന്നു. ചിത്രീകരണം തീര്‍ന്നാല്‍ അവരുടെ കാര്യം പോക്കായിരിക്കുമെന്ന് അവരെ അറിയിക്കാൻ അസിസ്റ്റന്റിനെ പറഞ്ഞുവിട്ടു.
ഒഫീഷ്യലി പാക്കപ്പ് പറയുന്നതിന് മുന്‍പ് തന്നെ പക്ഷേ അവന്മാർക്ക് പണി കിട്ടി. സമാധാനിപ്പിക്കാൻ പറഞ്ഞുവിട്ടവൻ തന്നെ ആദ്യം തല്ലി. ഇതുകണ്ടതേ യൂണിറ്റിലെ ആളുകളെല്ലാം ഇവരെ അടിച്ചോടിക്കുകയായിരുന്നു. അതിനിടയിലാണ് ഒരാള്‍ താന്‍ വക്കീലാണെന്നും തന്നെ തല്ലരുതെന്നും പറഞ്ഞു. പക്ഷേ, കാവ്യയോട് മോശം പറഞ്ഞ ദേഷ്യം നന്നായിട്ട് എല്ലാവർക്കും ഉണ്ടായിരുന്നു. അവന്മാരെ എല്ലാവർക്കും നന്നായി കിട്ടിയിരുന്നു.
ഒടുവിൽ എങ്ങനെയൊക്കെയോ ഇവര്‍ വാനിലേക്ക് തിരിച്ചു കയറി. നിങ്ങള്‍ ബത്തേരി വഴിയില്ലേ തിരിച്ചു പോവുക കാണിച്ച് തരാടാ എന്ന് പറഞ്ഞായിരുന്നു അടുത്ത ഭീഷണി. ഈ സംഭവത്തിന് ശേഷം ഇവരുടെ വണ്ടി നമ്പര്‍ നോട്ട് ചെയ്ത ബത്തേരിയിലെ സുഹൃത്തുക്കളോട് വിഷയം പറഞ്ഞിരുന്നു. അവരാണ് ഇതേക്കുറിച്ച് കൂടുതലന്വേഷിച്ചത്.