Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇവനെക്കാള്‍ വലിയ വായ്‌നോക്കി ഈ പഞ്ചായത്തില്‍ വേറെയില്ല';സേവ് ദ ഡേറ്റ് പൊളിച്ച്! വീഡിയോ

save the date by tearing it down! Video Actress Aparna Das and actor Deepak Parambol

കെ ആര്‍ അനൂപ്

, വ്യാഴം, 4 ഏപ്രില്‍ 2024 (10:36 IST)
വീണ്ടും ഒരു പ്രണയ വിവാഹം കൂടി. മലയാള സിനിമയിലെ യുവതാരങ്ങളായ നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24നാണ് താര വിവാഹം. വടക്കാഞ്ചേരിയില്‍ വെച്ചാണ് കല്യാണം. 11നും 12നും ഇടയ്ക്കാണ് മുഹൂര്‍ത്തം.പിന്നാലെ ദീപക് സേവ് ദ ഡേറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
 
മനോഹരം എന്ന ചിത്രത്തിലെ ഒരു സീനാണ് വീഡിയോയില്‍ ഉപയോഗിച്ചിരുന്നത്.വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ എന്നെ ട്രോളാന്‍ ഞാന്‍ വേറെ ആരെയും സമ്മതിക്കില്ല എന്ന് എഴുതി കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 
 'ഇവനെക്കാള്‍ വലിയ വായ്‌നോക്കി ഈ പഞ്ചായത്തില്‍ വേറെയില്ല' എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്ന സീനാണ് ഇത്. 
ഇരുവരുടെയും പ്രണയ വിവാഹമാണ്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് മനോഹരം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ നായികയായി. ഇതില്‍ ദീപക് പറമ്പോലും അഭിനയിച്ചിരുന്നു.
 
ബീസ്റ്റ് എന്നാ വിജയ് ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു. തുടര്‍ന്ന് തമിഴില്‍ 'ഡാഡ'എന്നൊരു ചിത്രം ചെയ്തതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.ആദികേശവയിലൂടെ കഴിഞ്ഞ വര്‍ഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം എന്ന സിനിമയാണ് നടിയുടെ ഇനി വരാനിരിക്കുന്നത്.ആനന്ദ് ശ്രീബാലയാണ് നടിയുടെ അടുത്ത ചിത്രം.മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയ്ക്ക് ശേഷം 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലും ദീപക് അഭിനയിച്ചിട്ടുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിയോ' മുതല്‍ 'ജയിലര്‍' വരെ: ഒ.ടി.ടി-യിലെ ഏറ്റവും ചെലവേറിയ അഞ്ച് തമിഴ് സിനിമകള്‍