Webdunia - Bharat's app for daily news and videos

Install App

'നിങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയോ?' കമന്റിനു മറുപടിയുമായി നടി സാന്ത്വനം താരം അപ്‌സര

രത്‌നാകരന്‍ എന്നത് അച്ഛന്റെ പേരാണെന്നും അതാണ് ഇന്‍സ്റ്റ ഐഡിയില്‍ കൊടുത്തിരിക്കുന്നതെന്നും അപ്‌സര പറഞ്ഞു

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2023 (12:59 IST)
സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അപ്‌സര രത്‌നാകരന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നടന്‍ ആല്‍ബി ഫ്രാന്‍സിസ് ആണ് അപ്‌സരയുടെ ജീവിതപങ്കാളി. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമാകുന്നു. അതിനിടയിലാണ് അപ്‌സരയും ആല്‍ബിയും വേര്‍പിരിഞ്ഞോ എന്ന സംശയവുമായി ഇന്‍സ്റ്റഗ്രാമില്‍ ഒരു കമന്റ് എത്തിയത്. അപ്‌സരയുടെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയാണ് 'അവലോസു പൊടി' എന്ന അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്. 
 
' അപ്‌സര ആല്‍ബിന്‍ എന്നല്ലേ പേര് വരേണ്ടത്? അതോ നിങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയോ?' എന്നാണ് കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ച് കലക്കന്‍ മറുപടിയാണ് അപ്‌സര പാപ്പരാസിക്ക് നല്‍കിയത്. രത്‌നാകരന്‍ എന്നത് അച്ഛന്റെ പേരാണെന്നും അതാണ് ഇന്‍സ്റ്റ ഐഡിയില്‍ കൊടുത്തിരിക്കുന്നതെന്നും അപ്‌സര പറഞ്ഞു. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൊടുക്കണോ എന്നും അപ്‌സര ചോദിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Apsara Rathnakaran (@apsara.rs_official_)

നടി അപ്‌സരുടെ കുറിപ്പ് 
 
ചിലര്‍ ഇങ്ങനെയാണ്, എത്ര വേണ്ടാന്ന് വെച്ച് ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ല, കിട്ടിയാലേ പഠിക്കു....അതുകൊണ്ടാണ് ഈ കമെന്റിനു മറുപടി പറയുന്നത്....
 
ഇന്നലെയാണ് എനിക്ക് ഈ വര്‍ഷത്തെ കലാഭാവന്‍മണി ഫൌണ്ടേഷന്‍ അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞത്. അറിഞ്ഞപ്പോള്‍ തന്നെ എന്റെ അക്കൗണ്ടീല്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു താഴെ വന്ന ഒരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണിത്.....
 
എന്റെ പേരിനൊപ്പം അച്ഛന്റെ പേര് കണ്ടത് കൊണ്ട് ഞാനും ഭര്‍ത്താവും തമ്മില്‍ ഡിവോഴ്‌സ് ആയോ എന്നാണ് ചോദ്യം....
 
എന്റെ പേര് അപ്‌സര എന്നാണ് , അച്ഛന്റെ പേര് രത്‌നാകരന്‍ . അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്നകാരന്‍ എന്നാണ് . അതില്‍ ആര്‍ക്കാണ് പ്രശ്‌നം ? എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസംകൂടി കഴിഞ്ഞാല്‍ രണ്ടു വര്‍ഷം ആവുകയാണ് .വിവാഹം കഴിഞ്ഞതോടെ അച്ഛന്റെസ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബധമുണ്ടോ ? എന്റെ ഭര്‍ത്താവ് പോലും പെരുമാറ്റണമെന്ന് ഇതുവരെ അവശ്യ പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക് എന്താണ് പ്രശ്‌നം ? ഇപ്പോള്‍ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍....പിരിയണം എന്ന് ചിന്തിക്കുന്നുമില്ല
 
എന്റെ പേരിന്റെകൂടെ അച്ഛന്റെ പെരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ചു, ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേല്‍ പ്രത്യകം താങ്കളെ അറിയിക്കുന്നതാണ്. ഹാ ഇതൊക്കെ തന്തയുന്നുള്ളൊവന്‍മാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ...
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

അടുത്ത ലേഖനം
Show comments