Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ ഉടനീളം ഹൗസ് ഫുള്‍ ഷോകള്‍, ആളെക്കൂട്ടി 'കാതല്‍', തിയറ്ററുകള്‍ക്കും നേട്ടം ഉണ്ടാക്കിക്കൊടുത്ത മമ്മൂട്ടി ചിത്രം

കേരളത്തില്‍ ഉടനീളം ഹൗസ് ഫുള്‍ ഷോകള്‍, ആളെക്കൂട്ടി 'കാതല്‍', തിയറ്ററുകള്‍ക്കും നേട്ടം ഉണ്ടാക്കിക്കൊടുത്ത മമ്മൂട്ടി ചിത്രം

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 നവം‌ബര്‍ 2023 (10:23 IST)
മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ തിയറ്ററുകളില്‍ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറുന്നത്. ദിവസങ്ങള്‍ കൂടുന്തോറും തിയറ്ററുകളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോകളുടെ എണ്ണവും കൂടുന്നു.
 
മമ്മൂട്ടി ചിത്രം ആദ്യ വാരാന്ത്യത്തില്‍ നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തുള്ള തിയറ്റര്‍ ഏരീസ്പ്ലക്‌സ്. ഇന്നലെ വരെ ആകെ 23 ഷോകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ നിന്നാകെ 16.25 ലക്ഷം രൂപ കാതല്‍ നേടി. 8685 ആളുകള്‍ ഇവിടെനിന്ന് സിനിമ കണ്ടു. ഏരീസ് പ്ലസ് തന്നെയാണ് കളക്ഷന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസായി ലൊക്കേഷനില്‍ പൃഥ്വിരാജ്, വില്ലന്‍ വേഷത്തില്‍ നടന്‍,'ഗുരുവായൂരമ്പലനടയില്‍' 2024 ഏപ്രിലില്‍ റിലീസ്