Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതീക്ഷിച്ചതിനും അപ്പുറം ! നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കേരള ഗ്രോസ് മറികടന്ന് കാതല്‍

Kaathal The Core First weeek box office collection
, തിങ്കള്‍, 27 നവം‌ബര്‍ 2023 (11:23 IST)
തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി ചിത്രം കാതല്‍ ദി കോര്‍. ഒരു ഓഫ് ബീറ്റ് ചിത്രമായിട്ടും കുടുംബ പ്രേക്ഷകര്‍ അടക്കം ചിത്രത്തെ ഏറ്റെടുത്തിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 
 
റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം കാതല്‍ കളക്ട് ചെയ്തത് 5.4 കോടിയാണ്. മമ്മൂട്ടിയുടെ മറ്റൊരു ഓഫ് ബീറ്റ് ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കേരള കളക്ഷന്‍ കാതല്‍ മറികടന്നു. ആദ്യ ദിനം കേരളത്തില്‍ നിന്ന് കാതല്‍ കളക്ട് ചെയ്തത് 1.05 കോടിയാണ്. നാലാം ദിനമായ ഞായറാഴ്ചയിലേക്ക് എത്തിയപ്പോള്‍ അത് 1.72 കോടിയായി. 
 
കേരളത്തിനു പുറത്തു നിന്ന് കാതല്‍ 1.33 കോടി കളക്ട് ചെയ്തിട്ടുണ്ട്. മമ്മൂട്ടിക്കമ്പനി തന്നെയാണ് കാതല്‍ നിര്‍മിച്ചിരിക്കുന്നത്. സ്വവര്‍ഗ പ്രണയത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ഉടനീളം ഹൗസ് ഫുള്‍ ഷോകള്‍, ആളെക്കൂട്ടി 'കാതല്‍', തിയറ്ററുകള്‍ക്കും നേട്ടം ഉണ്ടാക്കിക്കൊടുത്ത മമ്മൂട്ടി ചിത്രം