Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രസവിച്ച കുട്ടിയെ മൈന്റ് ചെയ്യാത്തവൾ': അന്ന് കേട്ടപ്പോൾ വേദന, ഇപ്പോൾ ഇല്ലെന്ന് അപ്സര

സ്ട്രോങ്ങാണെന്ന് തോന്നുമെങ്കിലും പെട്ടന്ന് ഡൗണാകുന്നയാൾ‍ കൂടിയാണ് താനെന്നും അപ്സര പറയുന്നു.

Apsara

നിഹാരിക കെ.എസ്

, തിങ്കള്‍, 12 മെയ് 2025 (17:54 IST)
കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രത്തിലൂടെയാണ് അപ്സര ശ്രദ്ധേയ ആകുന്നത്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ കാണുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ചേച്ചിയുടെ മകനൊപ്പം പുറത്ത് പോയാൽ പോലും കുറ്റപ്പെടുത്തലുകളാണ് കേൾക്കേണ്ടി വരുന്നതെന്ന് അപ്സര പറയുന്നു. സ്ട്രോങ്ങാണെന്ന് തോന്നുമെങ്കിലും പെട്ടന്ന് ഡൗണാകുന്നയാൾ‍ കൂടിയാണ്  താനെന്നും അപ്സര പറയുന്നു.
 
'ഞാൻ എവിടെ പോയാലും ചേച്ചിയുടെ മോൻ എന്റെ ഒപ്പം ഉണ്ടാകാറുണ്ട്. എനിക്കൊപ്പമാണ് അവൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്. അവനുമായി പുറത്ത് പോകുമ്പോൾ ചില ആളുകൾ കമന്റിടുന്നത് എന്റെ കുട്ടിയാണ് അവൻ എന്നാണ്. അതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ ക്യാപ്ഷനുകളും കമന്റുകളും അങ്ങനെയല്ല. 
 
ചെറിയ കുട്ടിയല്ലേ.. അവന്റെ എന്തെങ്കിലും എക്സ്പ്രഷനൊക്കെ എടുത്തിട്ട്, പ്രസവിച്ച കുട്ടിയെ മൈന്റ് ചെയ്യാതെ അപ്സര തിരിഞ്ഞ് നടക്കുന്നു എന്നൊക്കെ പോസ്റ്റ് ചെയ്യും. ആദ്യമൊക്കെ ഇത്തരം നെഗറ്റീവ് കമന്റുകൾ എന്നെ വേദനിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നും ഏൽക്കാറില്ല', സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോസിപ്പുകളൊന്നും പ്രശ്‌നമേയല്ല; വീണ്ടും കെനിഷയും ജയം രവിയും ഒരുമിച്ച്