മുംബൈ: അനുരാഗ് കശ്യപ് വില്ലനായി അഭിനയിച്ച തമിഴിലെ ഹിറ്റ് സിനിമയാണ് മഹാരാജ. വിജയ് സേതുപതിയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മകൾ ആലിയയുടെ വിവാഹത്തിന് പണം കൈയ്യിൽ പണമൊന്നും ഇല്ലാതിരുന്നപ്പോൾ. മഹാരാജയിലെ വേഷം സാമ്പത്തികമായി തനിക്ക് നിർണായകമായിരുന്നുവെന്ന് സംവിധായകൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ദി ഹിന്ദുവിന്റെ ദി ഹഡിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ.
രാഹുൽ ഭട്ടും സണ്ണി ലിയോൺ അഭിനയിച്ച കെന്നഡി എന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നതിനിടയിലാണ് വിജയ് സേതുപതിയെ കണ്ടുമുട്ടിയതെന്ന് അനുരാഗ് വെളിപ്പെടുത്തി.
'ഇമൈകൾ നൊടികൾ എന്ന സിനിമയ്ക്ക് ശേഷം എനിക്ക് ധാരാളം ദക്ഷിണേന്ത്യൻ സിനിമകൾ വന്നിരുന്നു. പലതും ഞാൻ നിരസിച്ചു. ആ സമയത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫറുകൾ വന്നുകൊണ്ടിരുന്നു. പിന്നെ, കെന്നഡിയുടെ പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ഒരു സുഹൃത്തിൻറെ വീട്ടിൽ വിജയ് സേതുപതിയെ ഞാൻ കണ്ടുമുട്ടി. അദ്ദേഹം ഞാൻ കേൾക്കേണ്ട അത്ഭുതകരമായ സ്ക്രിപ്റ്റ് ഉണ്ടെന്ന് എന്നോട് പറഞ്ഞു. ഞാൻ ആദ്യം വേണ്ട എന്ന് പറഞ്ഞു.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എന്റെ മകളുടെ വിവാഹം അടുത്ത വർഷം നടത്തണം, എനിക്ക് അതിൻറെ ചിലവ് താങ്ങാൻ കഴിയില്ലെന്നാണ് കരുതുന്നത്, വിജയ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സഹായിക്കും. അങ്ങനെയാണ് മഹാരാജ സംഭവിച്ചത്', അനുരാഗ് വെളിപ്പെടുത്തി.