Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തൊരു ലാളിത്യം! മഞ്ജുവിനല്ലാതെ മറ്റാർക്കും ഇതിന് കഴിയില്ലെന്ന് ആരാധകർ

Manju

നിഹാരിക കെ.എസ്

, തിങ്കള്‍, 12 മെയ് 2025 (13:48 IST)
തിരിച്ചുവരവിൽ ശക്തയായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്തത് ഇന്നും മലയാളം സിനിമയിലെ മുൻനിര നായികയായി തിളങ്ങുകയാണ് മഞ്ജു വാര്യർ. മലയാളത്തിനൊപ്പം തമിഴിലും മഞ്ജു തന്റെ കഴിവ് തെളിയിക്കുന്നുണ്ട്. അജിത്, രജനികാന്ത്, ധനുഷ്, വിജയ് സേതുപതി തുടങ്ങിയവർക്കൊപ്പം തമിഴിലും തിളങ്ങുകയാണ് മഞ്ജു. ഓഫ് സ്ക്രീനിലും മഞ്ജുവിനോട് ആരാധകർക്ക് മതിപ്പുണ്ട‍്. എല്ലാവരോടും സൗമ്യമായി പെരുമാറുന്നയാളാണ് നടി. സഹപ്രവർത്തകർ ഇത് പലതവണ പറഞ്ഞിട്ടുണ്ട്.
 
നടൻ നിവിൻ പോളിക്കൊപ്പം പങ്കെടുത്ത ചടങ്ങിൽ നിന്നുള്ള മഞ്ജുവിന്റെ ദൃശ്യങ്ങൾ ആണ് ആരാധകർ ഇപ്പോൾ ചർച്ചയാക്കുന്നത്. നടിയുടെ സിംപിൾ ലുക്കിനെ നിരവധി പേർ പ്രശംസിച്ചു. മഞ്ജു പൊതുവെ സ്വർണാഭരണങ്ങൾ ധരിക്കുന്ന ആളല്ല. ഇതിനെയാണ് ഇപ്പോൾ ആരാധകർ പ്രശംസിക്കുന്നത്. സ്വർണാഭരണമോ സാദൃശ്യമുള്ള ആഭരണങ്ങളോ പൊതുവെ മഞ്ജു ഇടാറില്ല. 
 
അതേസമയം തന്റെ സ്റ്റെെലിം​ഗിൽ നടി ശ്രദ്ധ കൊടുക്കാറുണ്ട്. എപ്പോഴും സിംപിൾ ലുക്കിനാണ് മഞ്ജു വാര്യർ പ്രാധാന്യം നൽകുന്നത്. അടുത്ത കാലത്തായി താരത്തിന് വന്ന മേക്കോവർ ആരാധകർ ശ്രദ്ധിക്കുന്നുണ്ട്. മഞ്ജു വാര്യർക്ക് അനുയോജ്യമായ സ്റ്റെെലിംഗാണ് ഇപ്പോഴത്തേതെന്ന് അഭിപ്രായങ്ങൾ വരുന്നു. ഈയടുത്ത് മഞ്ജു പൊതുവേദികളിലെത്തിയപ്പോഴെല്ലാം ആരാധകർ ശ്രദ്ധിച്ചത് നടിയുടെ സ്റ്റെെലിം​ഗാണ്. സ്കിൻ കെയറിലും നടി ശ്രദ്ധ കൊടുക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ വിവാഹത്തിന് കൈയ്യിൽ പണമില്ല, സഹായിച്ചത് വിജയ് സേതുപതി; അനുരാഗ് കശ്യപ്