Webdunia - Bharat's app for daily news and videos

Install App

നടിയുടെ മയക്കുമരുന്ന് പാർട്ടി; നീക്കം പൊളിച്ച് പൊലീസ്, അശ്വതി ലഹരിമരുന്നിന് അടിമ - വിവരങ്ങള്‍ പുറത്ത്

നടിയുടെ മയക്കുമരുന്ന് പാർട്ടി; നീക്കം പൊളിച്ച് പൊലീസ്, അശ്വതി ലഹരിമരുന്നിന് അടിമ - വിവരങ്ങള്‍ പുറത്ത്

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (07:53 IST)
ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്‌റ്റിലായ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്നിന് അടിമയാണെന്ന് പൊലീസ്. പുറത്തുവിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാൻ പറ്റില്ല. വില്‍‌പനയേക്കാള്‍ കൂടുതല്‍ ഉപയോഗമാഗമായിരുന്നു ഇവര്‍ നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഡ്രൈവറായ ബിനോ ഏബ്രഹാമിനെ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) അശ്വതി വാങ്ങിയിരുന്നത്. ബാംഗ്ലൂരില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പായ്‌ക്കറ്റില്‍ എന്താണെന്ന് പോലും ബിനോയ്‌ക്ക് അറിവില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.

താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിന്റെ പാർക്കിംഗ് സ്ഥലത്തു നിന്ന് അശ്വതിയെ പിടികൂടുമ്പോള്‍ കൈവശം ലഹരി മരുന്നുകളുണ്ടയായിരുന്നു. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ മരുന്ന് കണ്ടെത്താനായിട്ടില്ല.

ഫ്ലാറ്റില്‍ ലഹരിമരുന്നു പാർട്ടി നടത്തുന്നതായി വിവരം കിട്ടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

അശ്വതിയെ പിടികൂടുമ്പോൾ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments