Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു: രാഹുൽ ഈശ്വര്‍ പാലക്കാട്ട് അറസ്‌റ്റില്‍

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു: രാഹുൽ ഈശ്വര്‍ പാലക്കാട്ട് അറസ്‌റ്റില്‍

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു: രാഹുൽ ഈശ്വര്‍ പാലക്കാട്ട് അറസ്‌റ്റില്‍
പാലക്കാട് , തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (11:23 IST)
ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് ശബരിമല ധർമ സേന സംസ്ഥാന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ അറസ്‌റ്റ് ചെയ്‌തു. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പമ്പ സ്‌റ്റേഷന്‍ പരിധിയില്‍ പൊലീസുകാരെയും ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിലെ യുവതിയേയും തടഞ്ഞെന്ന കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി റാന്നി കോടതി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ജാമ്യം കോടതി റദ്ദാക്കുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

എല്ലാ ശനിയാഴ്ചയും രാഹുല്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന നിര്‍ദേശം ലംഘിച്ചതായി കോടതി കണ്ടെത്തിയിരുന്നു. ഇതാണ് ജാമ്യം റദ്ദാക്കുന്നതിന് കാരണമായി.

ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുൽ നേരത്തെ പ്രതികരിച്ചിരുന്നു. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കർണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിൽ കഴിയുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവിന്റേത് അവസരവാദം, ലക്ഷ്യം ദേശീയ തലത്തിലെ ആദരവുകൾ: തുറന്നടിച്ച് സിന്ധു ജോയി