Webdunia - Bharat's app for daily news and videos

Install App

ആദ്യ വിവാഹ ബന്ധത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും നടി ലെനയുടെ വാക്കുകള്‍ ഇങ്ങനെ

അധികമാര്‍ക്കും അറിയാത്ത കാര്യമാണ് ലെനയുടെ ദാമ്പത്യജീവിതം

രേണുക വേണു
ബുധന്‍, 28 ഫെബ്രുവരി 2024 (12:06 IST)
താന്‍ വിവാഹിതയാണെന്ന നടി ലെനയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് ലെനയുടെ ജീവിതപങ്കാളി. 2024 ജനുവരി 17 ന് താനും പ്രശാന്തും ഒരു പരമ്പരാഗത ചടങ്ങില്‍ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനു ശേഷം ഇക്കാര്യം വെളിപ്പെടുത്താന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. താരത്തിന്റെ രണ്ടാം വിവാഹമാണിത്. 
 
അധികമാര്‍ക്കും അറിയാത്ത കാര്യമാണ് ലെനയുടെ ദാമ്പത്യജീവിതം. 2004 ല്‍ സിനിമാരംഗത്തു നിന്ന് തന്നെയുള്ള അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിലാഷ്. അഭിലാഷും ലെനയും നേരത്തെ സുഹൃത്തുക്കളായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ സൗഹാര്‍ദ്ദപരമായി തങ്ങള്‍ വേര്‍പിരിഞ്ഞെന്നും ലെന പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
'എനിക്ക് ആറാം ക്ലാസ് മുതല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ്ഫ്രണ്ടിനെ തന്നെ വിവാഹം കഴിച്ചു. പിന്നീട് കുറേ കാലം കല്യാണം കഴിഞ്ഞ് ജീവിച്ചിട്ട് പിരിഞ്ഞു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവുമല്ലേ കാണുന്നത്. നീ പോയി കുറേ ലോകമൊക്കെ കാണ്. ഞാനും പോയി കാണട്ടെ എന്നുപറഞ്ഞ് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തത്,' ലെന പറഞ്ഞു. 
 
' വളരെ ഫ്രണ്ട്‌ലി ആയുള്ള ഡിവോഴ്‌സ് ആയിരുന്നു എന്റേത്. ഞങ്ങള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് പിരിഞ്ഞത്. അത് ഞാന്‍ സിനിമയില്‍ എഴുതണം എന്ന് വിചാരിച്ചിട്ടുള്ള സീനാണ്. ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്യുമ്പോള്‍ കോടതിയില്‍ ഒപ്പിടണമല്ലോ..അപ്പോള്‍ ഹിയറിങ് ഉണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് കോടതിയില്‍ പോയിരിക്കുന്നത്. അകത്ത് വേറെ ഒരു കേസിന്റെ ഹിയറിങ് നടക്കുകയാണ് അതുകൊണ്ട് സമയമെടുക്കും എന്ന് ഞങ്ങളുടെ വക്കീല്‍ പറഞ്ഞു. ഞങ്ങളോട് താഴെ വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. അതുകഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് വക്കീല്‍ ഞങ്ങളെ വിളിക്കാന്‍ താഴെയുള്ള കാന്റീനിലേക്ക് വരുമ്പോള്‍ പുള്ളി കാണുന്നത് ഞങ്ങള്‍ ഒരുമിച്ച് ഒരു ഗുലാം ജാമുന്‍ കഴിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഡിവോഴ്‌സിന് തന്നെയല്ലേ വന്നത് എന്ന് പുള്ളി അപ്പോള്‍ ചോദിച്ചു. അങ്ങനെ ഡിവോഴ്‌സ് ചെയ്തവരാണ് ഞങ്ങള്‍,' ലെന കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments