മാനസികാരോഗ്യത്തെ പറ്റി നടി ലെന നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി ഇന്ത്യന്‍ ക്ലിനിക്കല്‍ അസോസിയേഷന്‍. ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്നും മാനസികാരോഗ്യത്തെ പറ്റി നടി പറഞ്ഞ കാര്യങ്ങളെ മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നും അസോസിയെഷന്‍ വ്യക്തമാക്കി.
ഈഗോ ഇല്ലാതായാല്‍ മൈഗ്രെയ്ന്‍ ഇല്ലാതാകുമെന്നും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഒരിക്കല്‍ സൈക്ക്യാട്രിക് മരുന്നുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് അവ ഉപേക്ഷിക്കാനാകില്ലെന്നും വിത്ത്‌ഡ്രോവല്‍ സിന്‍ട്രം ഉണ്ടാക്കുമെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞിരുന്നു. തന്റെ പുസ്തകപ്രകാശനചടങ്ങിനോടനുബന്ധിച്ച് നല്‍കിയ സംവാദത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പൂര്‍വ്വജന്മത്തിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍മയുണ്ടെന്നും പൂര്‍വജന്മത്തില്‍ താന്‍ ഒരു ബുദ്ധസന്യാസിയായിരുന്നെന്നും 63മത്തെ വയസ്സില്‍ ടിബറ്റില്‍ വെച്ചായിരുന്നു മരണമെന്നും അതിനാലാണ് ഹിമാലയത്തില്‍ പോയി മൊട്ടയടിച്ചെതെന്നും മോഹന്‍ലാലാണ് തന്റെ ആത്മീയഗുരുവെന്നും ലെന പറഞ്ഞിരുന്നു.