Webdunia - Bharat's app for daily news and videos

Install App

വിവാഹത്തിനായി മതം വരെ മാറിയിട്ടുണ്ട്, ഒന്നും വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു: ലിസി

Webdunia
ശനി, 31 മാര്‍ച്ച് 2018 (17:28 IST)
പ്രിയദർശനും ലിസിയും തമ്മിലുള്ള വിവാഹ മോചനം വാർത്തകളിൽ നിറഞ്ഞുനിന്നതാണ്. എന്നാൽ തന്റെ വിവാഹ മോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ലിസി. 
 
താൻ വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നില്ലെങ്കിൽ തന്റെ മകൾക്ക് മുൻപിൽ തെറ്റായ ഒരു മാതൃകയായി അവളുടെ അമ്മ മാറുമായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ ലിസി പറഞ്ഞത്. എല്ലാം സഹിച്ചു ജീവിക്കുന്നവരാണ് ഭാര്യ എന്ന് ഒരിക്കലും തന്റെ മകൾ ചിന്തിച്ചുകൂട. 
 
വിവാഹത്തിനു വേണ്ടി കുടുംബമുൾപ്പടെ എല്ലാം ഉപേക്ഷിച്ചവളാണ് താൻ. അന്നത് വളരെ എളുപ്പമായിരുന്നു. പക്ഷേ പിന്നീട് തിരിചു പോകാൻ ആഗ്രഹം തോന്നിയെങ്കിലും ഒന്നുമറിയാത്ത പ്രായത്തിൽ കുട്ടികളെ ഉപേക്ഷിച്ചു പോകൻ കഴിഞ്ഞില്ല. എന്നാൽ ഇന്ന് അവർ വളർന്നു കഴിഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ഇന്നവർക്കുണ്ട്. അച്ഛനും അമ്മയും പിരിഞ്ഞത് ഇപ്പോൾ അവരുടെ ജീവിതത്തെ ബധിക്കില്ലെന്നും അവർ പറയുന്നു.
 
വിവാഹത്തിനു വേണ്ടി താൻ മതം വരെ  മാറിയിട്ടുണ്ട്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്. എന്തിനു വേണ്ടിയാണെങ്കിലും ഇഷ്ടപ്പെടുന്ന ജോലി ഉപേക്ഷിക്കരുത് എന്നും ലിസി പറയുന്നു. തന്റെ പേരിനു പിന്നിലെ പ്രിയദർശൻ ഒഴിവാക്കി ലിസി ലക്ഷ്മി എന്ന് മാറ്റം വരുത്തിയിട്ടുണ്ട് താരം. ഇനി സിനിമയിൽ സജീവമാകാനാണ് ലിസിയുടെ തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments