Webdunia - Bharat's app for daily news and videos

Install App

ഇനിയുമൊരു നജീബ് ഉണ്ടാവരുതേ.....മലയാളിക്ക് അഭിമാനിക്കാവുന്ന സിനിമ,'ആടുജീവിതം' കണ്ട ശേഷം നടി നവ്യ നായര്‍

കെ ആര്‍ അനൂപ്
വെള്ളി, 5 ഏപ്രില്‍ 2024 (16:48 IST)
ആടുജീവിതം സിനിമയെ പ്രശംസിച്ച് നടി നവ്യ നായര്‍. ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ഥിച്ചു പോകുന്നു എന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷം നവ്യ നായര്‍ പറഞ്ഞത്.ഈ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ സമര്‍പ്പണം വരും തലമുറയിലെ അഭിനേതാക്കള്‍ക്ക് ഒരു പാഠമാണെന്ന് നിസംശയം പറയാമെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതുന്നു.
 
നവ്യ നായരുടെ വാക്കുകളിലേക്ക്

ആടുജീവിതം.. 
 
ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍.. നജീബിക്കാ .. പുസ്തകം വായിച്ചപ്പോള്‍ തന്നെ ഹൃദയംപിടഞ്ഞിരുന്നു , ബെന്യാമെന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോള്‍ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം , ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ഥിച്ചു പോകുന്നു .. 
 
രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരന്‍) , നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു.. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചു.. സിനിമ തീര്‍ന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീര്‍ത്ത വിസ്മയമാണ്.. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങള്‍ നടത്തിയ സമര്‍പ്പണം വരും തലമുറയിലെ അഭിനേതാക്കള്‍ക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ .. 
 
ഹക്കീം ആയി ഗോകുല്‍ ഉം , ഇബ്രാഹിം ഖാദ്രി ആയി ജിമ്മി ജീന്‍ ലൂയിയും മനസ്സ് കീഴടക്കി .. പെരിയോനെ റഹ്‌മാനെ പെരിയോനേ റഹീം , ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ , അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആര്‍ റഹ്‌മാന്‍) നമസ്‌കരിക്കുന്നു.. 
 
മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതില്‍ നന്ദി.
ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം ..
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

നിപ്പ രോഗബാധയെന്ന് സംശയം; 15കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments