രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങി തമിഴ് സിനിമയിലെ മുന്‍നിര നായകമാര്‍ ഒരു സിനിമയ്ക്ക് വേണ്ടി കോടികളാണ് വാങ്ങിക്കുന്നത്. അതുപോലെ നടി നയന്‍താര, തൃഷ, തമന്ന തുടങ്ങിയ നായികമാരും കോടികള്‍ പ്രതിഫലമുള്ളവരാണ്. വർഷങ്ങൾ കൊണ്ടുള്ള അദ്ധ്വാനത്തിനൊടുവിൽ കോടികളാണ് ഇവരുടെയെല്ലാം സമ്പത്ത്. എന്നാൽ, ഇപ്പോൾ വർഷങ്ങളായി സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിമാരെക്കാളും സമ്പത്ത് നടി രംഭയ്ക്കുണ്ട്.
നയന്‍താരയ്ക്ക് 183 കോടി രൂപയാണെന്നാണ് സൂചന. തമന്നയ്ക്ക് ഏകദേശം 110 കോടി രൂപയോളം ആസ്തിയുണ്ട്. 110 കോടി തന്നെയാണ് നടി അനുഷ്‌ക ഷെട്ടിയുടെ ആസ്തി. ഇരുപത് വര്‍ഷത്തോളമായി അഭിനയ രംഗത്ത് സജീവമായ നടി തൃഷയ്ക്ക് 85 കോടിയാണ് ആസ്തി. നടി സാമന്തയ്ക്ക് 80 കോടിയാണുള്ളത്. കാജല്‍ അഗര്‍വാളിന് 60 കോടിയുടെ ആസ്തി ഉണ്ടെന്നുമാണ് വിവരം. എന്നാല്‍ ഇപ്പോഴും നിറസാന്നിധ്യമായി നില്‍ക്കുന്ന ഈ താരസുന്ദരിമാരെയെല്ലാം മറികടന്ന് മുന്നിലാണ് രംഭ.
വനിതാ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കവെയാണ് നിര്‍മ്മാതാവ് താണു രംഭയുടെ സമ്പത്ത് വെളിപ്പെടുത്തിയത്. രംഭ ഒരു സാധാരണക്കാരിയല്ലെന്നും 2000 കോടിയോളം രൂപയുടെ ആസ്തിയാണ് നടിയ്ക്കുള്ളത് എന്നും താന് വെളിപ്പെടുത്തി. വേദിയിലിരുന്ന രംഭ ഇത് തള്ളിക്കളഞ്ഞുമില്ല. ഒരുകാലത്ത് തമിഴ്, മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ നടിയായിരുന്നു രംഭ.