Webdunia - Bharat's app for daily news and videos

Install App

ദിവസവും ഉണരുന്നത് അശ്ലീല ദൃശ്യങ്ങള്‍ കണ്ട്, മറച്ച് വെയ്ക്കുമ്പോൾ ഉള്ളിൽ എന്താണെന്ന് കാണാൻ ഇത്തരക്കാർക്ക് താൽപ്പര്യം കൂടുന്നു; സദാചാരവാദികളെ തേച്ചൊട്ടിച്ച് സാധിക

അനു മുരളി
വെള്ളി, 10 ഏപ്രില്‍ 2020 (11:59 IST)
സദാചാരവാദികളുടെ സൈബർ ആക്രമണത്തിനു പലതവണ ഇരയായ നടിയാണ് സാധിക വേണുഗോപാൽ. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിനു നേരെ കപടസദാചാരവുമായി ഇക്കൂട്ടർ പലതവണ ആക്രമണം നടത്തിയിരുന്നു. അക്കൂട്ടരെ എന്നും ആട്ടി പായിക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.
 
ഇപ്പോള്‍ ഒരു മാസികയക്ക് അനുവദിച്ച അഭിമുഖത്തില്‍ സാധിക നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. തനിക്ക് പലരും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കാറുണ്ട്. എന്നും രാവിലെ ആരെങ്കിലും ഒക്കെ അയച്ച അശ്ലീല സന്ദേശങ്ങള്‍ കാണും. വാട്‌സാപ്പ് ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം എല്ലാത്തിലും ഒരേ അവസ്ഥ. 
 
നേരത്തേ ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ സാധിക നടത്തിയ പ്രതികരണം വൈറലായിരുന്നു. മറച്ചു വെക്കേണ്ടതാണ് ശരീരം എന്ന തോന്നലാണ് ഇത്തരം കമെന്റുകള്‍ ഇടാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും എന്നാല്‍ അങ്ങനെ മറച്ചു വെയ്ക്കുമ്പോള്‍ കാണാന്‍ ഉള്ള കൗതുകം കൂടി അത് പീഡനമായേക്കും എന്നും താരം വിമര്‍ശിക്കുന്നു. തന്റെ ജോലിയുടെ ഭാഗമായി ധരിക്കുന്ന വസ്ത്രധാരണ രീതിയെ ആരും വിമർശിക്കേണ്ട ആവശ്യമില്ലെന്നും നടി പറയുന്നു.
 
'ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.മലയാളികള്‍ കപട സദാചാരവാദിക ള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കാരണം മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്.'- സാധിക പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments