‘വൃത്തിക്കെട്ട ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍‘- ചേരനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ് ശരണ്യ
ചേരനെ കാണുന്നത് തന്നെ ഇഷ്ടമല്ല, വെട്ടികൊല്ലാനുള്ള ദേഷ്യമാണ്; നടി ശരണ്യ
എനിക്ക് ചേരനെ കാണുന്നത് തന്നെ ഇഷ്ടമല്ല, വെട്ടികൊല്ലാനുള്ള ദേഷ്യമാണ് മനസിലെന്ന് നടി ശരണ്യ. അവന്‍ വരുന്നത് കണ്ടാല്‍ അവിടെ നില്‍ക്കാന്‍ പോലും എനിക്കിഷ്ടമല്ലായിരുന്നു. തെറ്റായ രീതിയിലാണ് ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയിരുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശരണ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞങ്ങള്‍ എലിയും പുലിയും പോലെയായിരുന്നു. എനിക്ക് അവനെ കാണാന്‍ തന്നെ ഇഷ്ടമല്ലായിരുന്നു, ഒരു വൃത്തിക്കെട്ട ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ‘തവമായ് തവമിരുന്ത്‘ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട നിമിഷങ്ങള്‍ ഉണ്ടായത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയ ശേഷം ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങള്‍ സംസാരിച്ചത്. ഇപ്പോഴും അത് തുടരുന്നു. എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാറുണ്ടെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.
ആദ്യകാലത്ത് മുൻനിര നായകന്മാരുടൊപ്പം മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിനിന്ന നടി ഇപ്പോൾ അമ്മ വേഷങ്ങളാണ് കൂടുതലായും കൈകാര്യം ചെയ്യുന്നത്.