Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയ പരാജയം താങ്ങാനായില്ല, ആത്മഹത്യ: അനുജത്തിയുടെ വേർപാടിനെ കുറിച്ച് സിമ്രാൻ

Actress Simran on the death of her younger sister

നിഹാരിക കെ എസ്

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (11:16 IST)
തമിഴ് ഇൻഡസ്ട്രിയിൽ ഒരുകാലത്ത് സിമ്രാൻ സൃഷ്ടിച്ച ഓളം വളരെ വലുതായിരുന്നു. വലിയ പാരമ്പര്യം ഒന്നുമില്ലാതിരുന്ന സിമ്രാൻ സ്വന്തം പ്രയത്നത്തിലൂടെ തന്റെ നിലയിൽ എത്തിയതാണ്. തന്റെ പാത പിൻതുടർന്ന് അഭിനയത്തിലേക്ക് സഹോദരിയും എത്തിയിരുന്നു. അഭിനയത്തിൽ മോണൽ സജീവമായപ്പോൾ സിമ്രൻ ഏറെ അഭിമാനിച്ചു. എന്നാൽ, അനുജത്തിയുടെ അപ്രതീക്ഷിത വേർപാട് സിമ്രാന് താങ്ങാനായില്ല.
 
സിനിമയിൽ സജീവമായി നിൽക്കുന്ന കാലത്താണ് മോണൽ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫറുമായി പ്രണയത്തിലായത്. അധികം വൈകാതെ പ്രണയം പൊട്ടി. ആ പ്രണയ പരാജയം നടിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. ലോലഹൃദയമുള്ള നടി ആത്മഹത്യാ ചെയ്യുകയായിരുന്നു.  തന്നെ വിശ്വസിച്ച് ഇന്റസ്ട്രിയിലേക്ക് വന്നിട്ട് അവളുടെ ജീവൻ രക്ഷിക്കാൻ തനിക്ക് സാധിച്ചില്ലല്ലോ എന്ന കുറ്റബോധമായിരുന്നു സിമ്രന്. അതേ തുടർന്ന് സിനിമ പാടെ ഉപേക്ഷിക്കാനും സിമ്രൻ തീരുമാനിച്ചിരുന്നു.
 
എന്നാൽ പലരും പറഞ്ഞ് കൺവിൻസ് ചെയ്തതിന് ശേഷമാണ് സിമ്രൻ വീണ്ടും അഭിനയത്തിൽ സജീവമായത്. മോണൽ മരിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഏറ്റവുമൊടുവിൽ നടി നായികയായി അഭിനയിച്ച സിനിമ റിലീസായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓവിയയുടെ കൂടെയുള്ളത് യുവനടൻ, അശ്ളീല വീഡിയോ പുറത്ത് വിട്ടത് ഓവിയ തന്നെ!': ആരോപണം