'അവർ എന്റെ മരണം ആഗ്രഹിക്കുന്നു'; വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റുമായി ആദിത്യൻ ജയൻ

നാശവും തന്റെ മരണവും മാത്രം ആഗ്രഹിക്കുന്നവരാണ് ചുറ്റും ഉള്ളതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

തുമ്പി ഏബ്രഹാം

തിങ്കള്‍, 20 ജനുവരി 2020 (14:12 IST)
ഫേസ്‌ബുക്കിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് സീരിയൽ താരം ആദിത്യൻ ജയൻ. നാശവും തന്റെ മരണവും മാത്രം ആഗ്രഹിക്കുന്നവരാണ് ചുറ്റും ഉള്ളതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. അമ്മ മരിച്ചപ്പോഴുള്ളതിനു സമാനമായ വേദനയിലൂടെയാണ് രണ്ടു ദിവസമായി കടന്നു പോകുന്നത്. തന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കു ആ വേദനയിലും ഒപ്പം നിന്നു. അവർക്കു വേണ്ടിയാണ് കുറിപ്പെന്നും താരം വ്യക്തമാക്കുന്നു.
 
ആദിത്യൻ ജയന്റെ കുറിപ്പിന്റെ പൂർണ്ണ‌ രൂപം:- 
 
കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ കുറച്ചു വിഷമത്തിലായിരുന്നു. എന്‍റെ നാശം മാത്രം ആഗ്രഹിക്കുന്നവരാണ് ചുറ്റുമുള്ളത്. എന്‍റെ മരണം ഉൾപ്പെടെ, അത് എനിക്ക് നന്നായി മനസിലായി, പക്ഷേ എന്‍റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന കുറച്ചു സുഹൃത്തുക്കൾ, അതിൽ പെൺസുഹൃത്തുക്കളും ആൺ സുഹൃത്തുക്കളുമുണ്ട് അവര്‍ക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിടുന്നത്.
 
2013 ല്‍ എന്‍റെ അമ്മ എന്നെ വിട്ടു പോയപ്പോൾ ഉണ്ടായ പോലത്തെ വിഷമം ആയിരുന്നു, പക്ഷേ കാര്യം പോലുംഅറിയാതെ എന്‍റെ ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കൾക്ക് കൂപ്പുകൈ. അതില്‍ നിന്നും ഞാൻ ഇന്നും ഞാൻ ഇന്നും പുറത്തുവന്നിട്ടില്ല. അത്ര വേദന യായിരുന്നു. സാരമില്ല ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണ്.
 
എതായാലും എന്‍റെ ഫാമിലി വിഷയമോ ഒന്നുമല്ല കേട്ടോ അതിൽ ആരും സന്തോഷിക്കണ്ട. നമ്മൾ കാരണം ആര്‍ക്കും ഒരു വിഷമവും ഉണ്ടാകരുത് അത്രേ ഉള്ളൂ. സന്തോഷമായി ഇരിക്കട്ടെ, എല്ലാവരും ഇനി എന്തെല്ലാം കാണാൻ ബാക്കി കിടക്കുന്നു അപ്പോൾ ഇനിയും മുന്നോട്ട് പോയേ പറ്റൂ. നമുക്കുള്ളത് നമുക്ക് വന്നു ചേരും എത്ര മാറി പോയാലും അല്ലാത്തത് അങ്ങു പോകും എത്ര കണ്ടതാ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാജിനി ചാണ്ടിക്ക് പിന്നാലെ ഫുക്രുവും ബിഗ് ബോസിൽ നിന്നും പുറത്തേക്ക്?