തകഴിയുടെ 'രണ്ടിടങ്ങഴി'? അടൂരും മമ്മൂട്ടിയും വീണ്ടും; നിര്‍മാണം മമ്മൂട്ടി കമ്പനി

ഈ പ്രൊജക്ട് നടക്കുകയാണെങ്കില്‍ മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും

രേണുക വേണു
ചൊവ്വ, 18 നവം‌ബര്‍ 2025 (15:43 IST)
Adoor Gopalakrishnan and Mammootty

മലയാളത്തിലെ ക്ലാസിക്കുകള്‍ക്കു ജന്മംനല്‍കിയ അടൂര്‍ ഗോപാലകൃഷ്ണന്‍ - മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും. അടൂര്‍ സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് വിവരം. ഇതേ സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 
തകഴിയുടെ 'രണ്ടിടങ്ങഴി' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 'രണ്ടിടങ്ങഴി' സിനിമയാക്കാന്‍ മമ്മൂട്ടിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുക. 
 
ഈ പ്രൊജക്ട് നടക്കുകയാണെങ്കില്‍ മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഇത്. 1987 ല്‍ 'അനന്തരം' എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. 1989 ല്‍ മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച സിനിമകളില്‍ ഒന്നായ 'മതിലുകള്‍', 1994 ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡിലേക്ക് നയിച്ച 'വിധേയന്‍' എന്നീ സിനിമകളും അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധാനം ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം'; മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി കന്യാസ്ത്രീയുടെ ചിത്രമുള്ള പ്രൊഫൈല്‍

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

അടുത്ത ലേഖനം
Show comments