റെട്രോ വൈബിൽ തകർത്താടി ദുൽഖർ സൽമാൻ; 'കാന്ത' ഒ.ടി.ടിയിലേക്ക്, എവിടെ കാണാം?
പെർഫോമൻസുകൾ അതിമനോഹരമാണെന്നാണ് റിപ്പോർട്ട്.
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ തമിഴ് സിനിമയാണ് കാന്ത. ഓപ്പണിങ് ഡേയിൽ തന്നെ കളക്ഷനിലും വൻ കുതിപ്പാണ് ദുൽഖർ ചിത്രം കാന്ത നേടിയിരിക്കുന്നത്. 10.5 കോടി ആണ് ചിത്രം ആഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് നേടിയിരിക്കുന്നത്. പെർഫോമൻസുകൾ അതിമനോഹരമാണെന്നാണ് റിപ്പോർട്ട്.
ചിത്രത്തിലെ ദുൽഖറിന്റെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് കാന്തയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററിലെ പ്രദർശനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ടികെ മഹാദേവൻ എന്ന സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ നടപ്പ് ചക്രവർത്തി എന്നാണ് ദുൽഖറിനെ തമിഴകം അഭിസംബോധന ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.