'ആദിലയും നൂറയും വന്നത് എന്റെ അറിവോടെയല്ല': ബിഗ് ബോസ് താരങ്ങൾക്കെതിരെ ഫൈസൽ എം.കെ

മുൻ ബിഗ്‌ബോസ് താരങ്ങളും അതിഥികളുടെ ലിസ്റ്റിൽ ഇടംപിടിച്ചു.

നിഹാരിക കെ.എസ്
ചൊവ്വ, 18 നവം‌ബര്‍ 2025 (13:03 IST)
മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഡയറക്ടർ ബോർഡ് അംഗമായ ഫൈസൽ എം.കെയുടെ പുതിയ വീടിൻ്റെ ഗൃഹ പ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുൻ ബിഗ്‌ബോസ് താരങ്ങളും അതിഥികളുടെ ലിസ്റ്റിൽ ഇടംപിടിച്ചു. 
 
ബിഗ് ബോസ് താരങ്ങളായ, ജാസ്മിൻ ജാഫർ, അനുമോൾ, ഷിയാസ് കരീം എന്നിവർക്കൊപ്പം ലെസ്ബിയൻ കപ്പിൾ  ആയ ആദിലയും നൂറയും ഉണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ, ഇവർ വന്നത് തൻ്റെ അറിവോടെയല്ലെന്ന ഫൈസൽ എകെ മലബാറിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ വിവാദമായിരുന്നു.
 
രണ്ട് പെൺകുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത് തൻ്റെ അറിവോടെയല്ല. പൊതു സമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും സമൂഹമധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുകയാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം

അടുത്ത ലേഖനം
Show comments