Select Your Language

Notifications

webdunia
webdunia
webdunia
webdunia

7 വര്‍ഷത്തിനുശേഷം പട്ടാള സിനിമയുമായി മേജര്‍ രവി, 'ഓപ്പറേഷന്‍ റാഹത്ത്' വരുന്നു, 5 ഭാഷകളിലായി റിലീസ്

Major Ravi’s Next ‘Operation Raahat’

കെ ആര്‍ അനൂപ്

, ശനി, 15 ജൂണ്‍ 2024 (10:21 IST)
Major Ravi’s Next ‘Operation Raahat’
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മേജര്‍ രവി വീണ്ടും സംവിധായക തൊപ്പി അണിയുന്നു.ഓപ്പറേഷന്‍ റാഹത്ത് എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് ആണ്. 
 
നടന്‍ ശരത്കുമാറാണ് നായകന്‍. പട്ടാള സിനിമ തന്നെയാകും വരാനിരിക്കുന്നത് എന്ന സൂചന പോസ്റ്റര്‍ നല്‍കുന്നു.ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. 
അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു.അര്‍ജുന്‍ രവി ഛായാഗ്രഹണവും എഡിറ്റിംഗ് ഡോണ്‍ മാക്‌സും നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.
ചീഫ് എക്‌സിക്യൂട്ടീവ്: ബെന്നി തോമസ്, വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ് കടകം, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടാള സിനിമയുമായി വീണ്ടും മേജർ രവി, ഇത്തവണ നായകൻ തമിഴിൽ നിന്നും