Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവര്‍ ഒന്നിക്കേണ്ടിയിരുന്നത് ഈ സിനിമയില്‍ !13 വര്‍ഷങ്ങള്‍ക്കുശേഷം ബിജുമേനോനും സുരേഷ് ഗോപിയും, 'ഗരുഡന്‍'ചിത്രീകരണം പുരോഗമിക്കുന്നു

ഇവര്‍ ഒന്നിക്കേണ്ടിയിരുന്നത് ഈ സിനിമയില്‍ !13 വര്‍ഷങ്ങള്‍ക്കുശേഷം ബിജുമേനോനും സുരേഷ് ഗോപിയും, 'ഗരുഡന്‍'ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജൂലൈ 2023 (10:31 IST)
13 വര്‍ഷങ്ങള്‍ക്കുശേഷം ബിജുമേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്നു. ആ പ്രഖ്യാപനം വന്നത് ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സിനിമ വൈകിയപ്പോള്‍ സംഭവിച്ചത് വേറൊന്ന്. കാലങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച് ഫിലിം ക്യാമറയ്ക്ക് മുന്നിലെത്തിയത് 'ഗരുഡന്‍' എന്ന സിനിമയിലൂടെ. ഇരുവര്‍ക്കും പറയാന്‍ ഒത്തിരി കാര്യങ്ങള്‍. അടുത്തടുത്താനുള്ള കസേരകളിലിരുന്ന് നടന്മാര്‍ സൗഹൃദം പങ്കുവെച്ചു.
കഴിഞ്ഞമാസം ചിത്രീകരണം ആരംഭിച്ച ഗരുഡന്‍ സെറ്റിലേക്ക് ബിജുമേനോന്‍ എത്തിയത് ജൂലൈ ആദ്യം.
 
ഇപ്പോഴിതാ സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിച്ചുളള ലൊക്കേഷനില്‍ ചിത്രങ്ങളും വീഡിയോയുമാണ് വൈറല്‍. ജിസ് ജോയ് സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ബിജുമേനോന്‍ എത്തിയത്. നിലവില്‍ കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മികച്ച സമ്മാനമെന്ന് പറയില്ല'; ഭാര്യ നല്‍കിയ സമ്മാനത്തെക്കുറിച്ച് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍