Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും, ധ്രുവനച്ചത്തിരം ഉടന്‍; ഗൗതം മേനോന്‍

ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും, ധ്രുവനച്ചത്തിരം ഉടന്‍; ഗൗതം മേനോന്‍

നിഹാരിക കെ.എസ്

, തിങ്കള്‍, 20 ജനുവരി 2025 (10:35 IST)
ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും, ധ്രുവനച്ചത്തിരം ഉടന്‍; ഗൗതം മേനോന്‍ഗൗതം മേനോൻ സൂര്യയെ വെച്ച് അനൗൺസ് ചെയ്ത ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. എന്നാൽ, സൂര്യ പതുക്കെ പിന്മാറി. ഇത് സംവിധായകന് തിരിച്ചടിയായി. അധികം വൈകാതെ വിക്രത്തെ നായകനാക്കി ഗൗതം മേനോൻ സിനിമ പൂർത്തിയാക്കി. 2016ല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ആ വർഷം തന്നെ പൂർത്തിയാവുകയും ചിത്രത്തിന്റെ റിലീസ് പലതവണ പ്രഖ്യാപിച്ചെങ്കിലും സിനിമ ഇതുവരെ തിയേറ്ററില്‍ എത്തിയിട്ടില്ല. സിനിമയുടെ റിലീസിനെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഗൗതം മേനോന്‍ ഇപ്പോള്‍.
 
വിശാല്‍ ചിത്രം ‘മദ ഗജ രാജ’യുടെ മിന്നും വിജയം തനിക്ക് പ്രചോദനമായെന്നും ഇനി എന്തായാലും ധ്രുവനച്ചത്തിരം റിലീസ് ചെയ്യും എന്നുമാണ് ഗൗതം മേനോന്‍ പറയുന്നത്. 12 വര്‍ഷത്തെ പ്രതിസന്ധിക്കൊടുവില്‍ ആയിരുന്നു മദ ഗജ രാജ റീലീസ് ചെയ്തത്. ആദ്യ നാല് ദിവസത്തിനുള്ളില്‍ 25 കോടി കളക്ഷന്‍ നേടി ചിത്രം മുന്നേറുകയും ചെയ്യുന്നുണ്ട്. അതിനാല്‍ 2016ല്‍ ഷൂട്ട് ചെയ്ത ചിത്രം താനും പുറത്തിറക്കും എന്നാണ് ഗൗതം മേനോന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
'പ്പോള്‍ വിശാലിന്റെ മദ ഗജ രാജ വളരെ നന്നായി ഓടുന്നത് കാണുമ്പോള്‍ ഞാന്‍ വളരെ ഹാപ്പിയാണ്. മദ ഗജ രജയുടെ വിജയം എനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. ധ്രുവനച്ചത്തിരം ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി തന്നെ വരും' എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.
 
അതേസമയം, ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിലെ കാരണം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരും ചോദിച്ചില്ലെന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നും ഗൗതം മേനോന്‍ ആരോപിച്ചിരുന്നു. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലയ്യക്ക് ആടിന്റെ തലയറുത്ത് രക്താഭിഷേകം; മൃഗബലി നൽകിയ അഞ്ച് പേര്‍ അറസ്റ്റില്‍