Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്‌സിഡന്റ് പറ്റി, സര്‍ജറിക്ക് ശേഷം മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ്, നടന്‍ ആസിഫ് അലി തിരിച്ചെത്തി

ആക്‌സിഡന്റ് പറ്റി, സര്‍ജറിക്ക് ശേഷം മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ്, നടന്‍ ആസിഫ് അലി തിരിച്ചെത്തി

കെ ആര്‍ അനൂപ്

, ശനി, 4 മെയ് 2024 (09:23 IST)
നടന്‍ ആസിഫ് അലി ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കേരളമൊട്ടാകെ ആരാധകരുള്ള നടനായി ഇന്ന് താരം മാറിക്കഴിഞ്ഞു. ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് ആസിഫ്.ടിക്കി ടാക്ക എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം. മൂന്നുമാസത്തെ ബെഡ് റസ്റ്റില്‍ ആയിരുന്നു നടന്‍. സര്‍ജറി കഴിഞ്ഞെന്നും ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്ന് കാലിലെ പരിക്ക് പൂര്‍ണമായും മാറിയാല്‍ ടിക്കി ടാക്ക ചിത്രീകരണത്തിന്റെ നാഗമാകും എന്നും താരം അറിയിച്ചിരിക്കുകയാണ്. ഇപ്പോഴുള്ള തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയുകയാണ് ആസിഫ്.
 
'ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്. ഫിസിയോതെറാപ്പി നടക്കുകയാണ്. ടിക്കി ടാക്കയുടെ ഷൂട്ടിനിടയില്‍ ഒരു ആക്‌സിഡന്റ് പറ്റിയതാണ്. സര്‍ജറി ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു. ഫിസിയോ തെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകള്‍ ചെയ്യുന്നുണ്ട്. നിലവില്‍ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകള്‍ക്ക് ശേഷം  ടിക്കി ടാക്കയില്‍ ജോയിന്‍ ചെയ്യാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാല് അനുവദിക്കുന്നത് അനുസരിച്ച്',-ആസിഫ് അലി പറഞ്ഞു. പുതിയ സിനിമയുടെ പൂജ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് നടന്‍ പറഞ്ഞത്.
 
മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്'ന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍.അനശ്വര രാജന്‍, മനോജ് കെ ജയന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരാണ് കഥ ഒരുക്കിയിരിക്കുന്നത്. ജോണ്‍ മന്ത്രിക്കലിന്റേത് ആണ് തിരക്കഥ.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോമഡി മാത്രമല്ല ത്രില്ലടിപ്പിക്കാനും ധ്യാന്‍ ശ്രീനിവാസന്‍,അഞ്ജു കുര്യന്‍ നായികയാവുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു