ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള കുട്ടി താരമാണ് ആരാധ്യ ബച്ചന്. താര പുത്രിയുടെ പത്താം ജന്മദിനം ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ആഘോഷമാക്കി. മകള്‍ക്കൊപ്പം മാലിദ്വീപിലാണ് ഇരുവരും. ഫുഷി ദ്വീപിലാണ് ആരാധ്യയുടെ ജന്മദിനാഘോഷം.
പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചു.
''എന്റെ മാലാഖയ്ക്ക് ഇന്ന് പത്താം പിറന്നാള്‍. പ്രിയപ്പെട്ടവളെ നീയാണ് എന്റെ ശ്വാസത്തിന്റെ പിന്നിലെ കാരണം. നീയാണെന്റെ ജീവിതം, എന്റെ ആത്മാവ്. ഉപാധികളില്ലാതെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു,''- ഐശ്വര്യ റായ് കുറിച്ചു.